വാഷിംഗ്ടണ്‍: മുംബൈ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് താന്‍ നേരത്തേ യു എസ് അധികൃതരെ അറിയിച്ചിരുന്നുവെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ രണ്ടാംഭാര്യ. ന്യൂയോര്‍ക്ക ്‌ടൈംസാണ് പുതിയ റിപ്പോര്‍ട്ടുമായി രംഗത്തെത്തിയത്. ഇന്ത്യാവിരുദ്ധ വികാരമുള്ളയാളായിരുന്നു ഹെഡ്‌ലിയെന്നും പാക്കിസ്താനിലെ ചിലരുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും മുംബൈ ആക്രമണത്തിന് ഒരുമാസം മുമ്പ് അധകൃതരെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

മുംബൈ ആക്രമണം നടക്കാനിടയുണ്ടെന്ന് ഹെഡിലുയുടെ രണ്ടുമുന്‍ ഭാര്യമാരും നേരത്തേ യു എസ് അധികൃതരെ ധരിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ അമേരിക്കന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. തങ്ങള്‍ക്കുലഭിക്കുന്ന വിവരങ്ങള്‍ ഇന്ത്യയുടെ സുരക്ഷാസംഘടകള്‍ക്ക് കൈമാറിയിരുന്നുവെന്നാണ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് മൈക്ക് ഹാമര്‍ വ്യക്തമാക്കിയത്.