എഡിറ്റര്‍
എഡിറ്റര്‍
റാണയുടെ ശിക്ഷ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നവര്‍ക്കുള്ള മുന്നറിയിപ്പ്: അമേരിക്ക
എഡിറ്റര്‍
Saturday 19th January 2013 12:35am

ചിക്കാഗോ: മുബൈ ഭീകരാക്രമണകേസിന്റെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ച ലഷ്‌കറെ ത്വയ്ബ ഏജന്റ് തഹാവൂര്‍ റാണക്ക് നല്‍കിയ 14 വര്‍ഷം തടവ് ശിക്ഷ നേരിട്ടോ അല്ലാതെയോ ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണെന്ന് അമേരിക്ക.

Ads By Google

ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന് ആക്ടിംഗ് അറ്റോര്‍ണി ഗാരി എസ്. ഷപിറോ പറഞ്ഞു. ഭീകരതയ്‌ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടമാണ് യുഎസ് നടത്തുന്നതെന്നു ഷിക്കോഗോയിലെ എഫ്ബിഐ സ്‌പെഷല്‍ ഏജന്റ് കോറി ബി. നെല്‍സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനും ഡെന്‍മാര്‍ക്കിലെ പത്രസ്ഥാപനത്തില്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത കേസിലുമാണ് യു.എസ് കോടതി റാണയെ 14 വര്‍ഷം തടവ് ശിക്ഷയ്ക്ക വിധിച്ചത്.

52കാരനായ റാണ പാക് വംശജനും കനേഡിയന്‍ പൗരനുമാണ്. 2011ല്‍ തന്നെ റാണ കുറ്റക്കാരനാണെന്ന് ചിക്കാഗോ ഫെഡറല്‍ ജൂറി കണ്ടെത്തിയിരുന്നു. അതേസമയം മുംബൈ ഭീകരാക്രമണ കേസില്‍ പങ്കുണ്ടെന്ന ആരോപണത്തില്‍ കോടതി ഇദ്ദേഹത്തെ വെറുതേ വിട്ടിരുന്നെങ്കിലും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്്റ്റിഗേഷന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് റാണ പിടിയിലായത്. ഈ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡേവിഡ് ഹെഡ്‌ലിയുടെ കൂട്ടാളിയാണ് ഇയാള്‍.

ലഷ്‌കറെ ത്വയ്ബയെ സഹായിച്ചെങ്കിലും  ആളുകളുടെ മരണത്തിന് ഇടയാക്കിയില്ല എന്നതിനാലാണു ജീവപര്യന്തം ശിക്ഷ ഒഴിവായതെന്നു വിലയിരുത്തപ്പെടുന്നു. പകരം രണ്ടു കേസിലുമായി 14 വര്‍ഷമാണ് തടവ്.

Advertisement