ന്യൂദല്‍ഹി: മുബൈ ആക്രമണത്തിന് പിന്നില്‍ ഹെഡ്‌ലി മാത്രമല്ല പ്രവര്‍ത്തിച്ചത് എന്ന് ആഭ്യന്തര മന്ത്രി ചിദംബരത്തിന്  പറഞ്ഞതായി റിപ്പോര്‍ട്ട്. വിക്കിലീക്ക്‌സ് പുറത്തുവിട്ട പുതിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരക്കുന്നത്.

എഫ്.ബി.ഐ ഡയറക്ടര്‍ റോബേര്‍ട്ട് മുള്ളറോട് ചിദംബരം ഇക്കാര്യം ചോദിച്ചതായാണ് വിക്കിലീക്ക്‌സ് രേഖകള്‍ പറയുന്നത്. ഫെബ്രുവരി 23ന് മുള്ളറുമായി നടത്തിയ 20മിനുറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്കിടയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം ചോദിച്ചത്.

ഹെഡ്‌ലി തനിച്ചല്ല ഇത് ചെയ്തതെന്നാണ് എനിക്ക് തോന്നുന്നതെന്ന് ചിദംബരം എഫ്.ബി.ഐയോട് അഭിപ്രായപ്പെട്ടു. കൂടാതെ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അമേരിക്കന്‍ നിലപാടില്‍ ഇന്ത്യ തൃപ്തരായിരിക്കെ ഹെഡ്‌ലിയെ നേരിട്ട് സമീപിക്കാന്‍ എഫ്.ബി.ഐയോട് ചിദംബരം പറഞ്ഞതായി ഫെബ്രുവരി 26ന് അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമര്‍ യു.എസിലേക്കയച്ച രേഖകള്‍ പറയുന്നു.

എന്നാല്‍  വിക്കിലീക്ക്‌സിന്റെ ഈ വെളിപ്പെടുത്തല്‍ ആഭ്യന്തര വകുപ്പ് നിഷേധിച്ചു. ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണസംഘത്തിന് വിട്ടുകിട്ടണമെന്ന ആവശ്യം മാത്രമേ ചിദംബരം ഉയര്‍ത്തിയിട്ടുണ്ടാവൂ എന്ന നിലപാടാണ് ആഭ്യന്തരവകുപ്പിന്. കൂടാതെ വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സ്വന്തം സുഹൃത്ത്, കാരാട്ട് കാര്‍ക്കശ്യക്കാരന്‍’

കാവി ഭീകരതയില്‍ രാഹുലിന് ആശങ്ക: വിക്കിലീക്‌സ്

കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിക്രമം രൂക്ഷം: വിക്കിലീക്‌സ്