ബാംഗ്ലൂര്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ രണ്ടുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കമായി. കര്‍ണാടക ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജുമായി കൂട്ടിക്കാഴ്ച്ച നടത്തിയാണ് കാമറൂണ്‍ തന്റെ സന്ദര്‍ശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.വിദേശകാര്യ- കോമണ്‍വെല്‍ത്ത് സെക്രട്ടറി, വ്യാപാര സെക്രട്ടറി, സംസ്‌കാരിക വകുപ്പു സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങി ഒരു വന്‍പട കാമറൂണിനെ അനുഗമിക്കുന്നുണ്ട്.

ഐ ടി കമ്പനിയായ ഇന്‍ഫോസിസ് സന്ദര്‍ശിക്കുന്ന കാമറൂണ്‍ അവിടത്തെ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ പ്രതിരോധ യൂണിറ്റും കാമറൂണ്‍ സന്ദര്‍ശിക്കും. ബുധനാഴ്ച്ച വൈകീട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ദല്‍ഹിക്കു തിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയായുമായും രാഷ്ട്രപതിയുമായും കാമറൂണ്‍ ചര്‍ച്ച നടത്തും.