ലണ്ടന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് പാക്കിസ്താന്‍ തീവ്രവാദം കയറ്റിയയക്കുകയാണെന്ന പ്രസ്താവന പിന്‍വലിക്കില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ വ്യക്തമാക്കി. പ്രസ്താവന അപകടകരമാണെന്ന് ലേബര്‍ പാര്‍ട്ടി എം പി ഖാലിദ് മഹമൂദ് അഭിപ്രായപ്പെട്ടിരുന്നു.

കാമറോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടക്കായിരുന്നു പരാമര്‍ശം. ഇന്ത്യയും അഫ്ഗാനിസ്ഥാനും അടക്കമുള്ള രാജ്യങ്ങളിലേക്ക് പാക്കിസ്താന്‍ തീവ്രവാദം കയറ്റി അയക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും കാമറോണ്‍ ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശത്തെത്തുടര്‍ന്ന് ഐ എസ് ഐ മേധാവി നടത്താനിരുന്ന ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.