എഡിറ്റര്‍
എഡിറ്റര്‍
അപേക്ഷിക്കുന്ന അന്ന് തന്നെ ബിസിനസ്സ് വിസ: ഡേവിഡ് കാമറൂണ്‍
എഡിറ്റര്‍
Tuesday 19th February 2013 2:14pm

മുംബൈ: അപേക്ഷിക്കുന്ന അന്ന് തന്നെ ഇന്ത്യന്‍ ബിസ്സിനസ്സുകാര്‍ക്ക് വിസ ലഭ്യമാക്കാനുള്ള സംവിധാനം ബ്രിട്ടനില്‍ നടപ്പാക്കുമെന്ന്  ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടനില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ   ഇന്ത്യാ സന്ദര്‍ശനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Ads By Google

ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ പഠിപ്പ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ താമസിച്ചു ജോലി ചെയ്യാം, ഇന്ത്യന്‍ നിക്ഷേപര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ  ആശ്വാസം പകരുന്നതാണ് കാമറൂണിന്റെ ഈ പ്രഖ്യാപനം.

ഇന്ത്യ ഇപ്പോള്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റേയും   സമ്പദ്‌വ്യവസ്ഥയുടെയും  ശക്തി കൊണ്ട് 2030ലെ ആദ്യ മൂന്നു സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ ഉയരും. വ്യാപാരവും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ  രാഷ്ട്രീയം, സംസ്‌കാരം, നയതന്ത്രം തുടങ്ങിയ എല്ലാറ്റിലും നല്ല രീതിയില്‍ ഇന്ത്യ മുന്നോട്ട് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ നൂറ്റാണ്ടില്‍ മുന്‍നിര രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയരുകയാണ്.  ഇന്ന്   ന്യൂദല്‍ഹിയിലെത്തിയ കാമറൂണ്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി.

Advertisement