എഡിറ്റര്‍
എഡിറ്റര്‍
ഡേവിഡ് ബെക്കാം എല്‍.എ ഗ്യാലക്‌സി വിടുന്നു
എഡിറ്റര്‍
Tuesday 20th November 2012 1:56pm

മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം എല്‍.എ ഗ്യാലക്‌സി വിടുന്നു. അടുത്തമാസം നടക്കുന്ന മേജര്‍ ലീഗ് സോക്കര്‍(എം.എല്‍.എസ്) കപ്പ് കഴിഞ്ഞാല്‍ ബെക്കാം എല്‍.എ ഗ്യാലക്‌സി വിടുമെന്നാണ് അറിയുന്നത്.

Ads By Google

ഓസ്‌ട്രേലിയന്‍ ക്ലബ്ബായ എ-ലീഗിലേക്ക് ബെക്കാം മാറുമെന്നാണ് സൂചന. ബെക്കാമിന്റെ പ്രസ്താവനയും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

‘എല്‍.എ ഗ്യാലക്‌സിയില്‍ എനിക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചത്. എന്നാല്‍ എന്റെ കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് അല്‍പ്പം കൂടി അനുഭവങ്ങള്‍ ഉണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നത്.’ മുപ്പത്തിയേഴ്കാരനായ ബെക്കാം പറയുന്നു.

എല്‍.എ ഗ്യാലക്‌സിയില്‍ നിന്ന് പോവുന്നതോടെ ക്ലബ്ബുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നും എം.എല്‍.എസ്സില്‍ കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും ബെക്കാം പറഞ്ഞു.

ആറ് സീസണാണ് ബെക്കാം ഗ്യലക്‌സിക്ക് വേണ്ടി കളിച്ചത്. 115 വിജയങ്ങളാണ് ബെക്കാമിന്റെ തോളില്‍ ഇംഗ്ലണ്ട് നേടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയും റയലിന് വേണ്ടിയും ബെക്കാം തന്റെ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Advertisement