എഡിറ്റര്‍
എഡിറ്റര്‍
ബെക്കാമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക 115.7 കോടി
എഡിറ്റര്‍
Tuesday 21st August 2012 9:36am

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം കഴിഞ്ഞ വര്‍ഷം സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുമാത്രം സ്വന്തമാക്കിയത് 1 കോടി 33 ലക്ഷം പൗണ്ട് (ഏകദേശം 115.7 കോടി രൂപ). ഇംഗ്ലീഷ് ഫുട്‌ബോള്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക സ്‌പോണ്‍സര്‍ഷിപ്പിനായി വാങ്ങുന്ന താരങ്ങളില്‍ ഒരാളാണ് ബെക്കാം.

Ads By Google

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം അഡിഡാസ്, സാംസങ് തുടങ്ങിയ കമ്പനികളില്‍ നിന്ന് മാത്രം ബെക്കാം സ്വന്തമാക്കിയതാകട്ടെ 36000 പൗണ്ടും. 2010 ല്‍ ബെക്കാമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം ഒരു കോടി 49 ലക്ഷം രൂപയായിരുന്നു. ഈ വര്‍ഷം തുക ഇതിനേക്കാളും ഉയരുമെന്നാണ്‌ സണ്‍ ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ട്.

ലണ്ടന്‍ ഒളിമ്പിക്‌സിലെ ദീപശിഖയേന്താനായത് ബെക്കാമിനെ സംബന്ധിച്ച് സാമ്പത്തികമായി ഏറെ നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദീപശിഖാ പ്രയാണത്തിന്റെ ഭാഗമായതിന് ശേഷം ബെക്കാം തന്റെ പ്രതിഫലം ഇരട്ടിയിലും മേലെയായാണ് ഉയര്‍ത്തിയത്. എന്നാല്‍ ഇതൊന്നും തന്നെ സംബന്ധിച്ച് വലിയ വാര്‍ത്തയൊന്നുമല്ലെന്നാണ് താരം പറയുന്നത്.

Advertisement