പാരീസ് :ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് ബക്കാമിന്റെ പ്രതിഫലം ജിവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. പാരീസിലെ അനാഥ കുട്ടികള്‍ക്ക് വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കാനാണ് ബെക്കാമിന്റെ തീരുമാനം.

Ads By Google

ഇതുവരെ ഇംഗ്ലണ്ടിന്റെ ജേഴ്‌സി അണിഞ്ഞ ബെക്കാം ഇനി പാരിസിലെ സെയ്ന്റ് ക്ലബിനായി പ്രതിഫലം വാങ്ങാതെ  ജേഴ്‌സി അണിയും. അഞ്ചു മാസത്തേക്കാണ് സെയ്ന്റ് ക്ലബുമായി ബെക്കാം കരാറിലേര്‍പ്പെട്ടത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, ലോസ് ആഞ്ചല്‍സ് ക്ലബുകള്‍ എന്നിവര്‍ ബെക്കാമിനെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പാരീസ് സെയ്ന്റുമായി ബെക്കാം കരാറിലേര്‍പ്പെടുകയായിരുന്നു.

ജീവകാരുണ്യത്തിനായി കളിക്കുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് ബെക്കാം പറഞ്ഞു. കൂടാതെ 37 വയസ്സായിട്ടും തനിക്ക് വേണ്ടി ക്ലബുകള്‍ രംഗത്ത് വന്നത് വലിയ അംഗീകാരമായി കരുതുന്നെന്നും ബെക്കാം പറഞ്ഞു.