തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍ ദക്ഷിണ വാങ്ങുന്നത് ദേവസ്വം ബോര്‍ഡ് വിലക്കി. ദേവസ്വം കണ്‍വീനര്‍ പി.വി.നളിനാക്ഷന്‍ നായരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം.

ദേവസ്വങ്ങളില്‍ ശാന്തിക്കാര്‍ ഭക്തര്‍ക്ക് പ്രസാദം നല്‍കുമ്പോള്‍ പ്രതിഫലം സ്വീകരിക്കാന്‍ പാടില്ല. പ്രസാദം സ്വീകരിക്കുമ്പോള്‍ ദക്ഷിണയായി പണം നല്‍കുന്ന സമ്പ്രദായമാണ് ഇതോടെ അവസാനിക്കുന്നത്. രസീതില്ലാതെ വഴിപാടുകള്‍ നടത്തിക്കൊടുത്ത് ഭക്തരില്‍ നിന്നും പണം വാങ്ങുവാനും പാടില്ല.