Categories

മോഡി ഉള്‍പ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ വിവാദം: യുവതിയ്ക്ക് കാര്യങ്ങള്‍ അറിയാമായിരുന്നെന്ന് പിതാവ്

Modi

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായും ചേര്‍ന്ന് ഒരു യുവതിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങല്‍ ചോര്‍ത്തിയെന്ന വിവാദത്തില്‍ പുതിയ വഴിത്തിരിവ്.

കാര്യങ്ങളെല്ലാം യുവതിയ്ക്ക് അറിയാമായിരുന്നെന്ന് അവകാശപ്പെട്ട് യുവതിയുടെ പിതാവ് തന്നെയാണ് രംഗത്തെത്തിയത്. മോഡി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളെക്കുറിച്ച്  യുവതിയ്ക്ക് പൂര്‍ണമായ അറിവുണ്ടായിരുന്നെന്നും അതിനാല്‍ ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ അഭ്യര്‍ത്ഥന പ്രകാരം എന്റെ മകള്‍ക്ക് ലഭിച്ച സംരക്ഷണത്തെക്കുറിച്ച് അവള്‍ക്ക് അറിവുണ്ടായിരുന്നു. അവളുടെ കൂടി താല്‍പര്യപ്രകാരമായിരുന്നു ഞാന്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഇപ്പോള്‍ ഇത് വെളിപ്പെടുത്തുന്നതും മകളുടെ ആവശ്യപ്രകാരമാണ്.’ യുവതിയുടെ പിതാവായ പ്രാണ്‍ലാല്‍ സോണി പറഞ്ഞു.

‘മാധ്യമങ്ങളിലൂടെ മകളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കണം. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ രാഷ്ട്രീയപാര്‍ട്ടിയോ മകളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് അനുവദിക്കരുത്.’ ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകള്‍ക്ക് നല്‍കിയ അപേക്ഷയില്‍ സോണി ആവശ്യപ്പെട്ടു.

കൂടുതല്‍ അന്വേഷണങ്ങള്‍ അനാവശ്യമാണ്. മകളുടെ സ്വകാര്യത ഹനിക്കപ്പെട്ടു എന്ന നിലയിലുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ്. അദ്ദേഹം പറഞ്ഞു.

2009-ല്‍ നടന്ന സംഭവത്തിന്റെ പിന്നില്‍ മോഡിയും അമിത് ഷായുമൊണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് മുന്‍ ഐ.പി.എസ് ഓഫീസറായ ജി.എല്‍ സിംഗാളാണ് തെളിവുകള്‍ പുറത്ത് വിട്ടത്.

സംഭവം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ന്യായീകരണവുമായി യുവതിയുടെ പിതാവ് രംഗത്ത് വന്നിരുന്നു. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മോഡി മകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയതെന്നായിരുന്നു വാദം.

Tagged with: |


‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന