എഡിറ്റര്‍
എഡിറ്റര്‍
ഡാറ്റ്‌സണ്‍ ഗോ വിപണിയിലെത്തി: വില 3.12 ലക്ഷം
എഡിറ്റര്‍
Thursday 20th March 2014 10:47am

datson

ഷെവര്‍ലെ സ്പാര്‍ക്ക് , മാരുതി ആള്‍ട്ടോ കെ 10 , ഹ്യുണ്ടായി ഇയോണ്‍ എന്നിവയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന വിലയുമായി ഡാറ്റ്‌സണ്‍ ഗോ വിപണിയിലെത്തി. ഡി എന്ന അടിസ്ഥാന വകഭേദം 3.12 ലക്ഷം രൂപയ്ക്ക് ലഭിക്കും.

നിസാന്‍ മൈക്രയുടെ തരം 67 ബിഎച്ച്പി 106 എന്‍എം ശേഷിയുള്ള 1.2 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഗോയുടെ ബോണറ്റിനടിയിലുള്ളത്.

മൈക്രയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഗോയ്ക്ക് അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സാണ്. ലീറ്ററിന് 20.63 കിലോമീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു.

അടിസ്ഥാന വകഭേദത്തിന് പവര്‍സ്റ്റിയറിങ് , എസി , ബോഡി നിറത്തിലുള്ള ബമ്പര്‍ എന്നിവയില്ല. പക്ഷേ ഫോളോ മീ ഹെഡ്!ലാംപുകള്‍ , ഡിജിറ്റല്‍ ടാക്കോമീറ്റര്‍ , ശരാശരി ഇന്ധനക്ഷമത  ടാങ്കിലെ ഇന്ധനം ഉപയോഗിച്ച് ഓടാവുന്ന ദൂരം തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന ഡിജിറ്റല്‍ ട്രിപ്പ് കമ്പ്യൂട്ടര്‍ , ഗീയര്‍ ഷിഫ്ട് ഇന്‍ഡിക്കേറ്റര്‍ , എന്‍ജിന്‍ ഇമ്മൊബിലൈസര്‍ , സ്പീഡ് സെന്‍സിറ്റീവ് വൈപ്പര്‍ എന്നീ സൗകര്യങ്ങളുണ്ട്.

ഇടത്തരം വകഭേദമായ എ യ്ക്ക് എസി , രണ്ട് സ്പീക്കര്‍ ഓഡിയോ സിസ്റ്റം , മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡ് , ചാര്‍ജിങ്ങിനുള്ള യുഎസ്ബി പോര്‍ട്ട് എന്നീ ഫീച്ചേഴ്‌സ് അധികമായുണ്ട്.

സ്പീഡ് സെന്‍സിറ്റീവ് ഇലക്ട്രിക് പവര്‍ സ്റ്റിയറിങ് , ഫ്രണ്ട് പവര്‍ വിന്‍ഡോ , ബോഡി നിറത്തിലുള്ള ബമ്പര്‍  സെന്‍ട്രല്‍ ലോക്കിങ് എന്നിവ ലഭിക്കണമെങ്കില്‍ മുന്തിയ വകഭേദമായ ടി തന്നെ തിരഞ്ഞെടുക്കണം.

3785 മിമീ നീളമുള്ള കാറിന്റെ മുന്‍സീറ്റുകളില്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കാന്‍ സെന്റര്‍ കണ്‍സോളിനു തോട്ടുതാഴെയാണ് ഗീയര്‍ ലിവര്‍ ഉറപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വയ്ക്കാനായി പ്രത്യേകം ഹോള്‍ഡറും സെന്റര്‍ കണ്‍സോളിലുണ്ട്.

നിസാന്റെ 125 ഷോറൂമുകളിലൂടെയാണ് ഡാറ്റ്‌സണ്‍ ഗോയുടെ വില്‍പ്പനയും സര്‍വീസും നടത്തുന്നത്. കിലോമീറ്റര്‍ പരിധിയില്ലാതെ രണ്ടു വര്‍ഷത്തെ വാറന്റി ഗോയ്ക്ക് കമ്പനി നല്‍കുന്നുണ്ട്.എക്‌സ്! ഷോറൂം വില ഡി  3,12,270 രൂപ , എ  3,46,482 രൂപ , ടി  3,69,999 രൂപ.

Advertisement