ന്യൂദല്‍ഹി: ഏറ്റവും കുറഞ്ഞ വിലയ്ക്ക് ആകാശ് ടാബ്ലറ്റിനെ വിപണിയിലെത്തിച്ച ഡാറ്റാവിന്റ് കമ്പനി 2999 രൂപയ്ക്ക് അവരുടെ അടുത്ത ടാബ്ലറ്റ് പുറത്തിറക്കുന്നു. ഏഴ് ഇഞ്ച് വലുപ്പം മാത്രമുള്ള യൂബിസ്ലെയ്റ്റ് 7പ്ലസും യൂബിസ്ലെയ്റ്റ് 7സിയുമാണ് കമ്പനി 2,999 രൂപയ്ക്കും 3,999 രൂപയ്ക്കും വിപണിയിലെത്തിയ്ക്കുന്നത്.

രണ്ടു ടാബ്ലറ്റുകള്‍ക്കും ഏകദേശം ഒരേ ഫീച്ചറുകളാണുള്ളത്. യൂബിസ്ലെയ്റ്റ് 7സിക്ക് 4ജിബി ഇന്റേര്‍ണല്‍ മെമ്മറിയും യൂബിസ്ലെയ്റ്റ് 7പ്ലസിന് 2ജിബി ഇന്റേര്‍ണല്‍ മെമ്മറിയുമാണുള്ളത്.

ഇരു ടാബ്ലറ്റുകളിലും കോര്‍ട്ടെക്‌സ് എ8 മെഗാഹേര്‍ട്‌സ് പ്രൊസസ്സറാണ് ഉപയോഗിച്ചിട്ടുള്ളത്.256എംബി റാമും ടച്ച്‌സ്‌ക്രീനും അടങ്ങിയതാണ് യൂബിസ്ലെയ്റ്റ്. മൈക്രൊ എസ്ഡി മെമ്മറി കാര്‍ഡ് ഉപയോഗിക്കാനും യുഎസ്ബി ഉപയോഗിക്കാനുള്ള സംവിധാനവും ടാബ്ലറ്റിലുണ്ട്.

യൂബിസ്ലെയ്റ്റുകളെ ഇതിനകം തന്നെ കമ്പനിയുടെ വെബ്‌സൈറ്റുകളിലൂടെ പലരും മുന്‍കൂട്ടി ബുക്ക് ചെയ്തു കഴിഞ്ഞിട്ടുണ്ട്. മെയ് അവസാന വാരം യൂബിസ്ലെയ്റ്റുകള്‍ വിപണിയിലെത്തും.

Malayalam News

Kerala News in English