മെല്‍ബണ്‍:വെസ്റ്റിന്‍ഡിസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിവാദപരമായ ഒട്ടേറെ തീരുമാനങ്ങളോടെ ശ്രദ്ധേയനായ ഓസ്‌ട്രേലിയന്‍ അമ്പയര്‍ ഡാരല്‍ ഹാര്‍പ്പര്‍. പിച്ചിലൂടെ നടന്നതിന് ബൗളര്‍ പ്രവീണ്‍ കുമാറിനെ ആദ്യ ഇന്നിംഗ്‌സില്‍ ഹാര്‍പ്പര്‍ വിലക്കിയിരുന്നു. ഇതിന്റെ പേരില്‍ താങ്കളുമായി ഞങ്ങള്‍ക്ക് മുമ്പും പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ്,ധോണി തന്നെ ഭീഷണിപ്പെടുത്തിയതെന്നാണ് ഹാര്‍പ്പര്‍ വ്യക്തമാക്കിയത്.

മത്സരശേഷം തന്റെ തീരുമാനങ്ങളെ വിമര്‍ശിച്ച ധോണിയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ തയാറാവാതിരുന്ന ഐസിസി നടപടിയെയും ഹാര്‍പ്പര്‍ വിമര്‍ശിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഒട്ടേറെ തെറ്റായ തീരുമാനങ്ങളെടുത്ത ഹാര്‍പ്പറെ അവസാന ടെസ്റ്റ് നിയന്ത്രിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഹാര്‍പ്പര്‍ സ്വയം പിന്‍മാറിയിരുന്നു.