ബോളിവുഡും ആരാധകരും ആഘോഷിച്ച സെയ്ഫ്-കരീന വിവാഹം ഇസ്‌ലാം വിരുദ്ധ വിവാഹമാണെന്ന് ദാറുല്‍ ഉലൂം വിധി! വധു മതമാറ്റം നടത്താതിരുന്നതിനാലാണ് വിവാഹം ഇസ്‌ലാം വിരുദ്ധമാകുന്നതെന്നും സംഘടന പറയുന്നു.

ഉത്തര്‍ പ്രദേശിലെ ശരണ്‍പൂര്‍ ജില്ലയിലെ സംഘടനയാണ് സെയ്ഫ്-കരീന വിവാഹം ഇസ്‌ലാം വിരുദ്ധമാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹത്തിന് മുമ്പ് കരീന മതം മാറിയില്ലെന്നും ഇസ്‌ലാം ഇത്തരം വിവാഹത്തെ അംഗീകരിക്കില്ലെന്നുമാണ് സംഘടന പറഞ്ഞിരിക്കുന്നത്.

Ads By Google

അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സെയ്ഫ്-കരീന ജോഡി തങ്ങളുടെ ബന്ധം ദാമ്പത്യത്തിന്റെ ചരടില്‍ കോര്‍ത്തത്. ഒക്ടോബര്‍ 16 ന് നടന്ന വിവാഹത്തില്‍ ‘നിക്കാഹ്’ ഉണ്ടെന്ന അഭ്യൂഹമാണ് ഇരുവരുടേയും വിവാഹം ഇസ്‌ലാം മതാചാരപ്രകാരമാണെന്ന പ്രചരണത്തിന് കാരണം.

എന്നാല്‍ ഇരുവരുടേയും വിവാഹത്തില്‍ മതപരമായ ചടങ്ങുകള്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇരുവരുമായും അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. ഇവരുടെ വിവാഹം മുംബൈയിലാണ് രജിസ്റ്റര്‍ ചെയ്തത്.