എഡിറ്റര്‍
എഡിറ്റര്‍
ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി ബഹ്‌റൈന്‍ ചാപ്റ്റര്‍ കണ്‍വെണ്‍ഷന്‍ സംഘടിപ്പിച്ചു
എഡിറ്റര്‍
Tuesday 23rd May 2017 1:01pm

മനാമ: പ്രമുഖ മത-ഭൗതിക സമന്വയ സ്ഥാപനമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രചരണ കണ്‍വെണ്‍ഷന്‍ ബഹ്‌റൈനില്‍ നടന്നു.

ഈയിടെ ബഹ്‌റൈനില്‍ രൂപീകൃതമായ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ബഹ്‌റൈന്‍ ചാപ്റ്റര്‍ ഉമ്മുല്‍ ഹസം ബാങ്കോക്ക് റസ്റ്റോറന്റ് ഹാളിലാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.

ചടങ്ങ് സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദീനീ സ്ഥാപനങ്ങളെ സഹായിക്കുന്നതിലൂടെ മരണാനന്തരവും വിശ്വാസികള്‍ക്ക് പ്രതിഫലം നേടാമെന്ന് അദ്ധേഹം വിശദീകരിച്ചു.

തുടര്‍ന്ന് പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് ഖലീല്‍ ഹുദവി തളങ്കര മുഖ്യപ്രഭാഷണം നടത്തി.
പൂര്‍വ്വീകര്‍ തഖ് വയിലും ഇഖ് ലാസിലുമായി പടുത്തുയര്‍ത്തിയതു കൊണ്ടാണ് ദാറുല്‍ ഹുദ ഇന്ന് പടര്‍ന്ന് പന്തലിച്ചിരിക്കുന്നതെന്ന് അദ്ധേഹം ഓര്‍മ്മപ്പെടുത്തി.

സമസ്ത ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, ട്രഷറര്‍ വി കെ കുഞ്ഞു മുഹമ്മദ് ഹാജി, കെ.എം.സി.സി പ്രസിഡന്റ് എസ് വി. ജലീല്‍, സൈദലവി മുസ്ലിയാര്‍ അത്തിപ്പറ്റ, അബ്ദുല്‍ കാദര്‍ ഉസ്താദ് വേങ്ങര, എ. പി .ഫൈസല്‍ വല്യാപ്പള്ളി, കരീം വില്യാപ്പള്ളി, മാനു ഹാജി എന്നിവര്‍ പങ്കെടുത്തു.

അബ്ദുറഊഫ് ഫൈസി ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. മൗസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും റിയാസ് പുതുപ്പണം നന്ദിയും പറഞ്ഞു.

Advertisement