blood_spatter-rwകോയമ്പത്തൂര്‍: ദേശീയപാത ഏഴില്‍ ഗുണ്ടല്‍പേട്ടിന് സമീപം ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശിനി ഉള്‍പ്പടെ അഞ്ചുപേര്‍ മരിച്ചു. മലയാളിയെ തിരിച്ചറിഞ്ഞിട്ടില്ല. ബസ് ഡ്രൈവര്‍ നട്‌രാജ(42), സേലം സ്വദേശി എച്ച്. യാസിന്‍, അഴഗപ്പ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ സിഫി, മൂന്നു വയസുള്ള സേലം സ്വദേശിയായ കുട്ടി എന്നിവരുമാണ് മരിച്ചത്. ബാംഗ്ലൂരില്‍നിന്ന് മധുരയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസും ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.