കണ്ണൂര്‍: ധര്‍മടത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സുരേഷ് ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. നേരത്തേ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛനേയും  സഹോദരനേയും അമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്തു.

Ads By Google

സി.പി.ഐ.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സുരേഷ് കുമാര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

സ്‌കൂളില്‍ നി്ന്നും വീട്ടിലേക്ക് പോകാന്‍ മടിച്ച പെണ്‍കുട്ടിയോട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. അച്ഛനും പതിനഞ്ചുകാരനായ സഹോദരനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിക്കുകായണെന്ന് പെണ്‍കുട്ടി അധ്യാപകരെ അറിയിക്കുകയായിരുന്നു. അമ്മാവന്‍ പിന്നീട് മരിച്ചു.