എഡിറ്റര്‍
എഡിറ്റര്‍
ഡാര്‍ജിലിങ്ങില്‍ സംഘര്‍ഷം: മൂന്ന് ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; പ്രക്ഷോഭകര്‍ സുരക്ഷ ഉദ്യോഗസ്ഥന്റെ തൊണ്ടകീറി
എഡിറ്റര്‍
Sunday 18th June 2017 9:45am

ഡാര്‍ജലിങ്ങ്: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടക്കുന്ന ഡാര്‍ജലിങ്ങില്‍ പൊലീസും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നുപ്രക്ഷോഭകര്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

പ്രക്ഷോഭകര്‍ തൊണ്ട കീറിയ സെന്‍ട്രല്‍ പാരാമിലിറ്ററി ഫോഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

നിയസഭാ സമാജികന്റെ മകനെ അറസ്റ്റ് ചെയ്തതും ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവിന്റെ വീട് തകര്‍ത്തതുമായ സംഭവങ്ങള്‍ക്ക് ശേഷമാണ് പ്രക്ഷോഭം ആളികത്തിയത്.


Must Read: പുതുവൈപ്പിനിലെ നരനായാട്ടില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത്; കത്തില്‍ ഒപ്പു വെച്ചത് മേധാ പട്കര്‍, അരുണാ റോയ് തുടങ്ങി നിരവധി പേര്‍ 


പൊലീസ് വെടിയുതിര്‍ത്തില്ലെന്ന നിലപാടിലാണ് സംസ്ഥാന ഭരണകൂടം. ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകരാണ് വെടിയുതിര്‍ത്തതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ പരുക്ക് സംബന്ധിച്ച് മൗനം പാലിക്കുകയാണ് സര്‍ക്കാര്‍.

ഡാര്‍ജിലിങ് നഗരത്തിന്റെ പത്തുകിലോമീറ്ററനുള്ളില്‍ നാലിടമാണ് യുദ്ധക്കളമായത്. ജി.ജെ.എം പ്രവര്‍ത്തകര്‍ കല്ലും കുപ്പികളും മറ്റ് ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. പ്രക്ഷോഭകര്‍ പൊലീസ് വാഹനത്തിന് തീയിട്ടു.

അതിനിടെ ഡാര്‍ജലിങ്ങില്‍ നടക്കുന്ന അക്രമണ സംഭവങ്ങള്‍ക്കു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമാധാനം പാലിക്കണം അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ജനമുക്തി മോര്‍ച്ച മീഡിയ സെല്‍ നിയന്ത്രിക്കുന്ന വിക്രം റായിയേയും, ഡാര്‍ജലിങ്ങ് എം.എല്‍.എയുടെ മകനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തന്റെ മകന് പ്രക്ഷോഭവുമായി ബന്ധമില്ലെന്നും തൃണമൂല്‍ പൊലീസ് അകാരണമായി മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു എം.എല്‍.എ അമര്‍ റായി പറഞ്ഞു.

Advertisement