Administrator
Administrator
രജനിയുടെ ചിത്രം ട്വിറ്ററിലിട്ട് ധനുഷ് വെട്ടിലായി
Administrator
Sunday 22nd May 2011 11:54am

rajaniചെന്നൈ: അസുഖബാധിതനായി പൊറൂരിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രജനികാന്തിന്റെ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് മരുമകന്‍ ധനുഷ് കുരുക്കിലായി. രജനിയും, മകള്‍ ഐശ്വര്യയും ആശുപത്രിയില്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ധനുഷ് ഇന്നലെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

രജനിയുടെ അസുഖത്തില്‍ ആശങ്ക പൂണ്ടിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസമേകട്ടെയെന്ന് കരുതിയാണ് ധനുഷ് ഈ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിനെതിരേ രജനിയുടെ ആരാധകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ധനുഷ് പറയുന്നത് ഈ ചിത്രം ശ്രീരാമചന്ദ്ര ആശുപത്രിയില്‍ വച്ച് എടുത്തതാണെന്നാണ്. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ഇസബെല്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തുള്ള ഫോട്ടോ പുറത്തുവിട്ട് ധനുഷ് ആരാധകരെ ചതിയ്ക്കുകയാണെന്ന ആരോപണമാണ് സിനിമാ പ്രേമികള്‍ ഉന്നയിക്കുന്നത്.

ഇസബെല്ല ആശുപത്രിയിലെ മുറിയില്‍ സെന്റ് മേരിയുടെ ചിത്രമുള്ള കലണ്ടര്‍ ഫോട്ടോയില്‍ ദൃശ്യമാണെന്നും ഇവര്‍ പറയുന്നു. യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്യണമെന്നും ആരാധകര്‍ ധനുഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആരാധകര്‍ രംഗത്ത് എത്തിയതോടെ തന്റെ ഫോണിലുള്ള ഒരേ ഒരു ചിത്രം ഇതാണെന്നും, കൂടുതല്‍ പുതിയ ചിത്രങ്ങള്‍ക്കായി അല്പം കൂടി കാത്തിരിക്കണമെന്നും ധനുഷ് വീണ്ടും ട്വീറ്റ് ചെയ്തു. എന്നാല്‍ ഇസബെല്ല ആശുപത്രിയിലെ ചിത്രം കാണിച്ച് തങ്ങളെ കമ്പളിപ്പിച്ചതെന്തിനാണെന്നാണ് ആരാധകരുടെ പരാതി.

ഇതേസമയം രജനികാന്ത് സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. അണുബാധ തടയുന്നതിന് വേണ്ടിയാണ് രജനിയെ ഐ.സി.യുവില്‍ തന്നെ കിടത്തിയിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Advertisement