Categories

ധനുഷിന്റെ പുതിയ ബോളിവുഡ് സിനിമ ‘ബിഗ് ബി’ക്കൊപ്പം

dhanush

ആദ്യ ബോളിവുഡ് സിനിമ രഞ്ജാനയുടെ വന്‍ വിജയം ആഘോഷിച്ച് തീരും മുമ്പേ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തിനൊരുങ്ങുകയാണ് തമിഴിലെ ജൂനിയര്‍ രജനീകാന്ത് ധനുഷ്.

തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തില്‍ ധനുഷ് അഭിനയിക്കുന്നത് ബോളിവുഡിന്റെ ബിഗ് ബിയോടൊപ്പമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

പ്രശസ്ത സംവിധായകന്‍ ബല്‍കിയാണ് സിനിമയുടെ സംവിധായകന്‍. ഇളയരാജയായിരിക്കും സിനിമയുടെ സംഗീതം. പി.സി ശ്രീറാം ക്യാമറ കൈകൈര്യം ചെയ്യും.

എന്നാല്‍ സിനിമയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അറിവായിട്ടില്ല.

ബല്‍കിയുടെ ‘ചീനി കം’, ‘പാ’ എന്നീ ചിത്രങ്ങള്‍ വലിയ തോതില്‍ ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. അമിതാഭ് ബച്ചന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്ത ചിത്രമായിരുന്നു ‘പാ’.

തന്റെ വരാനിരിക്കുന്ന ‘അനേകന്‍’, ‘വേലൈ ഇല്ലാ പട്ടധാരി’ എന്നീ സിനിമകള്‍ക്ക് ശേഷമായിരിക്കും ധനുഷ് ബിഗ്ബിയോടൊപ്പമുള്ള ബോളിവുഡ് ചിത്രം ചെയ്യുക.

തമിഴിലെ നിരന്തര വിജയങ്ങള്‍ക്ക് ശേഷമാണ് ധനുഷ് രഞ്ജാനയില്‍ അഭിനയിച്ചത്. ചിത്രം ഒരേ സമയം വാണിജ്യപരമായും കലാപരമായും വിജയം കണ്ടിരുന്നു.