എഡിറ്റര്‍
എഡിറ്റര്‍
ഡാവിഞ്ചി കോഡിന് ശേഷം ഇന്‍ഫെര്‍ണോയുമായി ഡാന്‍ ബ്രൗണ്‍ എത്തുന്നു
എഡിറ്റര്‍
Wednesday 16th January 2013 7:45am

വിഖ്യാത നോവല്‍ ഡാവിഞ്ചി കോഡിന് ശേഷം  പ്രശസ്ത നോവലിസ്റ്റ് ഡാന്‍ ബ്രൗണ്‍ അടുത്ത പുസ്തകവുമായി എത്തുന്നു. ഇന്‍ഫെര്‍ണോ എന്ന് പേരിട്ടിരിക്കുന്ന നോവല്‍ മെയ് മൂന്നിന് പുറത്തിറങ്ങും.

Ads By Google

ഡാന്റേയുടെ വിഖ്യാത രചന ഡീവൈന്‍ കോമഡിയെ ആസ്പദമാക്കിയാണ് പുതിയ നോവല്‍. ഡാന്‍ ബ്രൗണ്‍ തന്നെയാണ് വായനക്കാരെ തന്റെ പുതിയ നോവലിനെ കുറിച്ച് വിവരം അറിയിച്ചു.

ആദ്യ പതിപ്പില്‍ 40 ലക്ഷം കോപ്പികളാണ് ഇറക്കുക. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച നോവലായിരുന്നു ബ്രൗണിന്റെ ഡാവിഞ്ചി കോഡ്. 810 ലക്ഷം കോപ്പികള്‍ ഇതിനകം വിറ്റഴിഞ്ഞ ഡാവിഞ്ചി കോഡ് നിരവധി ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ലോസ്റ്റ് സിംബല്‍, ഡിസെപ്ഷന്‍ പോയന്റ്’, ‘ഡിജിറ്റല്‍ ഫോസ്ട്രസ്സ്’, ‘ഏഞ്ചല്‍സ് ആന്റ് ഡെമന്‍സ്’ എന്നിവയാണ് ബ്രൗണിന്റെ മറ്റ് കൃതികള്‍. വായനക്കാരെ നിഗൂഢതകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് തന്റെ പുതിയ നോവല്‍ എന്നാണ് ബ്രൗണ്‍ അവകാശപ്പെടുന്നത്.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ബ്രൗണ്‍ തന്റെ പുതിയ നോവലിനെ കുറിച്ചുള്ള വിവരങ്ങള്‍ വായനക്കാരുമായി പങ്ക് വെച്ചത്.

Advertisement