എഡിറ്റര്‍
എഡിറ്റര്‍
ഡാനിഷ് കനേറിയയ്ക്ക് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ആജീവനാന്ത വിലക്ക്
എഡിറ്റര്‍
Saturday 23rd June 2012 9:00am

ലണ്ടന്‍: മുന്‍ പാക്കിസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ ഡാനിഷ് കനേറിയയ്ക്ക് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ ആജീവനാന്ത വിലക്ക്. മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡ് ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് കനേറിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇംഗ്ലണ്ട് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വെസ്റ്റ്ഫീല്‍ഡ് അഞ്ചുവര്‍ഷത്തെ വിലക്കാണ് കനേറിയയ്ക്ക് ഏര്‍പ്പെടുത്തിയത്. മൂന്നുവര്‍ഷത്തിനു ശേഷം ക്ലബ്ബ് മത്സരങ്ങളില്‍ പങ്കെടുക്കാമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

ഡാനിഷ് കനേറിയ ക്രിക്കറ്റില്‍ തുടരുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ല. ക്രിക്കറ്റിന് തന്നെ അദ്ദേഹം അപമാനമാണ്. അഴിമതിയില്‍ നിന്നും ഒത്തുകളിയില്‍ നിന്നും ക്രിക്കറ്റിനെ രക്ഷിക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കാണ്. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് ക്രിക്കറ്റില്‍ നിന്നും കനേറിയയെ പുറത്താക്കാന്‍ തീരുമാനിക്കുകയാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് കുറിപ്പില്‍ അറിയിച്ചു.

ഇ.സി.ബിയുടെ എല്ലാ മേഖലകളില്‍ നിന്നും കനേറിയയെ ഒഴിവാക്കുകയാണെന്നും സംഘടനാ കാര്യങ്ങളില്‍ പോലും അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.  ക്രിക്കറ്റിലെ ക്യാന്‍സര്‍ ആണ് ഒത്തുകളിയെന്നും അത് ക്രിക്കറ്റിനെ ഒന്നാകെ ഇല്ലാതാക്കുമെന്നും പാനല്‍ അഭിപ്രായപ്പെട്ടു

Advertisement