വടകര: മലബാര്‍ ഡെയ്‌റിഫാം ഉടമ ഡാനിഷ് മജീദിനെ മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ വിനായക ഏജന്‍സിയുടെ വ്യാജരേഖകളുണ്ടാക്കി ലക്ഷങ്ങള്‍ വെട്ടിച്ച കേസിലാണ് അറസ്റ്റ്. മാവൂര്‍ കല്‍പ്പള്ളി കുനിയംമഠത്തില്‍ കാസിമിന്റെ പരാതി പ്രകാരമാണ് ശനിയാഴ്ച മാവൂര്‍ എസ്.ഐ കെ ശ്യാം ഡാനിഷിനെ അറസ്റ്റ് ചെയ്തത്. ഡെയ്‌രിഫാം തുടങ്ങുന്നതിന് വിദേശ ഇനത്തില്‍പ്പെട്ട പശുക്കളെയും ആധുനിക ഉപകരണങ്ങളും വാങ്ങിനല്‍കാമെന്ന് വിശ്വസിപ്പിച്ച് കാസിമില്‍നിന്ന് 8,56,300രൂപ വാങ്ങുകയും വിശ്വാസ വഞ്ചന നടത്തി നാലേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്.

മാധ്യമങ്ങളിലൂടെ പത്രങ്ങളിലൂടെ ഡാനിഷിനെ അറിഞ്ഞാണ് ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയ മാവൂരിലെ കാസിം ഡെയരിഫാം തുടങ്ങാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ശ്രീ വിനായക ഏജന്‍സിയുടെ ഏരിയാ മാനേജരാണെന്ന് പറഞ്ഞാണ് ഡാനിഷ് ഇരുപത് പശുക്കളെയും ഉപകരണങ്ങളും നല്‍കാമെന്ന പറഞ്ഞ് കബളിപ്പിച്ചുവെന്നാണ് കേസ്.