എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ ഡാനിയേല്‍ വെട്ടോറി കളിക്കില്ല
എഡിറ്റര്‍
Wednesday 8th August 2012 9:42am

വെല്ലിംഗ്ടണ്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ നിന്നും സ്പിന്നര്‍ ഡാനിയേല്‍ വെട്ടോറിയെ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കി. മോശം ഫോം തുടരുന്ന ബാറ്റ്‌സ്മാന്‍ ഡീന്‍ ബ്രൗണ്‍ലിയെയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റോസ് ടെയ്‌ലറാണ് ടീമിന്റെ ക്യാപ്റ്റന്‍. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ട് ടെസ്റ്റും രണ്ട് ട്വന്റി-20യുമാണ് ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് കളിക്കുന്നത്. ഓഗസ്റ്റ് 23-ന് ഹൈദരാബാദിലാണ് ആദ്യ ടെസ്റ്റ്. 31-ന് ബാംഗളൂരില്‍ രണ്ടാം ടെസ്റ്റ് തുടങ്ങും.

Ads By Google

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്പിന്നര്‍ ജീതന്‍ പട്ടേലിനെയും ഓള്‍ റൗണ്ടര്‍ ജെയിംസ് ഫ്രാങ്കിളിനെയും ന്യൂസിലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.

അടുത്തിടെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ് തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരം ടീമിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Advertisement