Daniel-Radcliffe

ഹാരി പോട്ടര്‍ താരം ഡാനിയല്‍ റെഡ്ക്ലിഫ് വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നു. ഡോഗ്ലസ് മെക്ഗ്രാത്ത് സംവിധാനം ചെയ്യുന്ന ബ്രൂക്ലിന്‍ ബ്രിഡ്ജിലാണ് ഡാനിയല്‍ അഭിനയിക്കുന്നത്.

ഹാരി പോട്ടറിന് ശേഷം ചിത്രങ്ങളൊന്നും ലഭിക്കാതിരിക്കുമ്പോഴാണ് ഡാനിയലിനെ തേടി പുതിയ ഓഫര്‍ എത്തിയതെന്നാണ് ഹോളിവുഡിലെ അടക്കം പറച്ചില്‍.

എന്നാല്‍ തന്റെ ചിത്രത്തിലെ നായക വേഷം ചെയ്യാന്‍ ഡാനിയലിനല്ലാതെ മറ്റാര്‍ക്കും അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റെ നായകനെ അവതരിപ്പിക്കാന്‍ ഡാനിയലല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും എല്ലാ തരം പ്രേക്ഷകര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അഭിനയമാണ് ഡാനിയലിനെന്നും സംവിധായകന്‍ പറയുന്നു.

ബ്രൂക്ലിന്‍ പാലം നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന യുവ എഞ്ചിനീയറുടെ കഥയാണ് ചിത്രം പറയുന്നത്.