അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച ജൂലിയന്‍ അസാന്‍ജിനെ ഞെട്ടിച്ചുകൊണ്ട് സഹപ്രവര്‍ത്തകന്‍ പുസ്തകമെഴുതുന്നു. അസാന്‍ജിന്റെ ഏകാധിപത്യത്തെക്കുറിച്ചും വിക്കിലീക്ക്‌സിന്റെ രീതികളെക്കുറിച്ചും തുറന്നു പരാമര്‍ശിക്കുകയാണ് പുസ്തകം. വിക്കിലീക്ക്‌സിന്റെ പ്രോഗ്രാമറും വക്താവുമായിരുന്ന ഡാനിയേല്‍ ഡോംഷീറ്റ് ബെര്‍ഗാണ് പുസ്തകത്തിലൂടെ അസാന്‍ജിനെ എതിര്‍ക്കുന്നത്.

അസാന്‍ജിനും എതിരെയുള്ള യുദ്ധപ്രഖ്യാപനം എന്നപോലെ ബെര്‍ഗ് വെള്ളിയാഴ്ച ഒരു പുസ്തകം പുറത്തിറക്കുകയുണ്ടായി. വിക്കിലീക്ക്‌സിനുള്ളില്‍-ലോകത്തെ ഏറ്റവും അപകടകാരിയായ വെബ്‌സൈറ്റില്‍ അസാന്‍ജിനൊപ്പമുള്ള എന്റെ കാലം എന്നതാണ് പുസ്തകം.

39കാരനായ അസാന്‍ജ് അതിബുദ്ധിമാനും സംശയരോഗിയും അഹങ്കാരിയുമാണെന്നാണ് ഇയാള്‍ പറയുന്നത്. അഭിപ്രായഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാള്‍ വിക്കിലീക്ക്‌സ് വിട്ട് ഓപ്പണ്‍ലീക്‌സ് എന്ന ബദല്‍ വെബ്‌സൈറ്റ് തുടങ്ങിയത്.

അസാന്‍ജിനെ ഒരു പെണ്ണുപിടിയനായാണ് ബെര്‍ഗ് ചിത്രീകരിച്ചിരിക്കുന്നത്. 22താഴെ പ്രായമുള്ള പെണ്ണങ്ങള്‍ അസാന്‍ജിന്റെ ദൗര്‍ബല്യമാണ്. വിവിധരാജ്യങ്ങളിലായി തനിക്കുള്ള മക്കളെ കുറിച്ച് അസാന്‍ജ് വീമ്പിളക്കാറുണ്ട്. എല്ലാഭൂഖണ്ഡങ്ങളിലും നിരവധി അസാന്‍ജുമാരുണ്ടാകുമെന്നതു തനിക്കിഷ്ടമാണെന്നും അസാന്‍ജ് പറയാറുണ്ടെന്നും ബെര്‍ഗ് വ്യക്തമാക്കുന്നു.

50000 ഡോളര്‍ നല്‍കിയാണ് ഇറാഖിലെ അമേരിക്കന്‍ ഹെലികോപ്റ്റര്‍ ആക്രമണം സംബന്ധിച്ച വിവരം ശേഖരിച്ചതെന്ന വാദം ബര്‍ഗ് തള്ളുന്നു.