വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ള നൂറിലേറെ ആഫ്രിക്കന്‍ അമേരിക്കക്കാരെ വധിക്കാന്‍ പദ്ധതിയിട്ട കേസില്‍ അമേരിക്കക്കാരനും വംശീയ വാദിയുമായ യുവാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഡാനിയല്‍ കൊവാര്‍ട്ട് എന്ന 21 യൊന്ന് കാരനെയാണ് ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.

ഇതേ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പോള്‍ ഷ്‌ളെസല്‍മാനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ സമ്മതിച്ചു. പത്തുവര്‍ഷം മുതല്‍ 75 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണിത്. 2008 ഒക്ടോബറിലായിരുന്നു കറുത്ത വര്‍ഗക്കാര്‍ക്കെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്ന ഡാനിയല്‍ കൊവാര്‍ട്ടിനെ അമേരിക്കന്‍ പോലീസ് അറസ്റ്റു ചെയ്തു.

Subscribe Us: