എഡിറ്റര്‍
എഡിറ്റര്‍
ചൈനയില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ആമിര്‍ ഖാനും ദംഗലും; പിന്നിലാക്കിയവരില്‍ മോദിയും
എഡിറ്റര്‍
Thursday 1st June 2017 2:14pm

 

ബെയ്ജിങ്: ബാഹുബലി ഇന്ത്യയില്‍ നേട്ടം കൈവരിക്കുമ്പോള്‍ വന്‍മതിലിന്റെ നാട്ടില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് ആമിര്‍ ചിത്രം ദംഗല്‍. ചൈനയില്‍ നിന്ന് ആയിരം കോടി രൂപ കളക്ഷനുമായാണ് ദംഗല്‍ ചരിത്രം കുറിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ചൈനീസ് സിനിമാ ചരിത്രത്തിലും ഒരു പോലെയാണ് ദംഗല്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നത്.

ഒരു മാസം കൊണ്ടാണ് ദംഗലിന്റെ ചൈനയിലെ ഈ നേട്ടമെന്നതാണ് ഏറ്റവും വലിയ കാര്യം. മേയ് അഞ്ചിനു ചൈനയില്‍ റിലീസ് ചെയ്ത ചിത്രം 9000 തിയറ്ററുകളിലാണ് ഓടുന്നത്. പൈററ്റ്‌സ് ഓഫ് ദ് കരീബിയന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം റിലീസായതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇപ്പോഴും സൂപ്പര്‍ഹിറ്റാണ് ദംഗല്‍.

 


Dont miss മദ്യനയം പരിഷ്‌കൃത കാഴ്ചപ്പാടോടെ നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാറിന് അഭിനന്ദനം: ആഷിഖ് അബു


ചിത്രത്തിന്റെ വന്‍ വിജയത്തോടെ നായകന്‍ ആമിര്‍ ഖാനും ചൈനയില്‍ വന്‍ ആരാധകരാണ് ഉണ്ടായിരിക്കുന്നത്. ദംഗലിന്റെ റിലീസിനു മുമ്പ് വരെ ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം പേര്‍ പിന്തുടരുന്ന ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍ ആ നേട്ടവും ഇപ്പോള്‍ ആമിര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആറരലക്ഷം പേര്‍ താരത്തെ നവമാധ്യങ്ങളില്‍ പി്‌നതുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement