എഡിറ്റര്‍
എഡിറ്റര്‍
‘ദിലീപിനോട് കാരുണ്യം കാട്ടൂ’; ദിലീപിന് നീതി തേടി ഒറ്റയാള്‍ സമരവുമായി ഡാന്‍സ് മാസ്റ്റര്‍
എഡിറ്റര്‍
Monday 21st August 2017 3:02pm

 

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിനായി ഒറ്റയാള്‍ സമരവുമായി ഡാന്‍സ് മാസ്റ്റര്‍ തമ്പി. തെരുവുപ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ തമ്പി ദിലീപിനായി സെക്രട്ടേറിയറ്റ് പടിക്കലാണ് സമരവുമായെത്തിയത്.


Also read: ‘ഡാ മോനെ അത് അങ്ങിനെയല്ല’; ഡി.ആര്‍.എസിനൊരുങ്ങിയ കോഹ്‌ലിയെ തടഞ്ഞ് ധോണി; മുന്‍ നായകനു മുന്നില്‍ വിനീതനായി താരം


ദിലീപിന്റെ ഫോട്ടോയും ദിലിപിനോട് കരുണകാട്ടു എന്നെഴുതിയ ചിത്രവും കഴുത്തില്‍ തൂക്കിയാണ് തമ്പിയുടെ ഒറ്റയാള്‍ സമരം.

ജയിലില്‍ കഴിയുന്ന ദിലീപിന് നീതി നിഷേധിക്കുകയാണെന്നും എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് തമ്പിയുടെ പ്രതിഷേധ സമരം.

നേരത്തെ സത്യന്റെയും പ്രേംനസീറിന്റെയും സിനിമകളിലെ ഡാന്‍സ് മാസ്റ്ററായിരുന്നു ‘ഡാന്‍സര്‍ തമ്പി’ എന്നറിയപ്പെടുന്ന തമ്പി. ശശികുമാര്‍ സംവിധാനം ചെയ്ത കൊലകൊമ്പന്‍, ജമ്പുലിംഗം തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം ഡാന്‍സ് മാസ്റ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement