ദമാം: ദമാമില്‍ ഇക്കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തമിഴ്നാട് സ്വദേശിയുടെ മ്യതദേഹം നവോദയ പ്രവര്‍ത്തകരുടെ സഹായത്തില്‍ നാട്ടിലെത്തിച്ചു.

Subscribe Us:

കഴിഞ്ഞ 21 വര്‍ഷമായി ദമാമിലെ ഖമര്‍ ഗോള്‍ഡ് വര്‍ക്ക്ഷോപ്പില്‍ ജോലിചെയ്തുവന്നിരുന്ന തമിഴ്നാട് രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായ സ്വര്‍ണ്ണപ്പ(56)യുടെ മൃതദേഹമാണ്, നാസ് വക്കം, ഇ.എം.കബീര്‍, സേതുമാധവന്‍ വാണിയംകുളം എന്നിവരുടെ ഇടപെടലിനെ തുടര്‍ന്ന് ജൂണ്‍ 3നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത്. കമ്പനി അധികൃതരുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും ലഭിച്ചിരുന്നു.

ഭാര്യയും ആറ് പെണ്‍മക്കളും, ഒരു മകനുമുണ്ട്. നീണ്ടകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.