എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.സി ദമ്മാം വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു
എഡിറ്റര്‍
Friday 7th March 2014 1:44pm

rsc-damam

ദമ്മാം: രിസാല സ്റ്റഡി സര്‍ക്കിള്‍(ആര്‍.എസ്.സി.) ദമ്മാം സോണ്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.  യൂണിറ്റ്, സെക്ടര്‍ കൗണ്‍സിലുകള്‍ പൂര്‍ത്തീകരിച്ച ശേഷം നടത്തിയ സോണ്‍ കൗണ്‍സിലില്‍ കഴിഞ്ഞ കാല പദ്ധതികളേയും ഘടകങ്ങളുടെ പുരോഗതിയേയും വിലയിരുത്തി.

കൗണ്‍സിലില്‍ ക്വാളിറ്റി അഷ്വറന്‍സ് പ്രോഗ്രാമിന്റെ ഭാഗമായി യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിക്കുകയുണ്ടായി.

കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടിന്റെയും ചെക്‌ലിസ്റ്റിന്റെയും അടിസ്ഥാനത്തില്‍ രേഖപ്പെടുത്തപ്പെട്ട വസ്തുതകളുടെ പിന്തുടര്‍ച്ചയായിട്ടാവും അടുത്ത വര്‍ഷങ്ങളിലെ പരിഹാരപ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നും തീരുമാനമെടുത്തു.

സോണ്‍ ചെയര്‍മാന്‍ ശഫീഖ് ജൗഹരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി നാഷണല്‍ രിസാല കണ്‍വീനര്‍ മുഹമ്മദ് സലീം ഓലപ്പിടിക ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

ആര്‍.എസ്.സി ദമ്മാം സോണ്‍ സംഘടനാകാര്യ കണ്‍വീനര്‍ നൗഷാദ് വേങ്ങര കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും അഷ്‌റഫ് ചാപ്പനങ്ങാടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

നാലു സെക്ടറുകളായി തിരിച്ച് റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച നടത്തി. അദാമ, അല്‍ റബീഅ്, ടൊയോട്ട, മദീനത്തുല്‍ ഉമ്മാല്‍ സെക്ടറുകളുടെ ചര്‍ച്ചകള്‍ക്കു വേണ്ടിയുള്ള കീനോട്ട്‌സ് അബ്ദുസ്സലാം നല്ലൂര്‍, അഷ്‌റഫ് ചാപ്പനങ്ങാടി, നൗഷാദ് വേങ്ങര, ജഅ്ഫര്‍ സ്വാദിഖ് എന്നിവര്‍ അവതരിപ്പിച്ചു.

ശക്കീര്‍ മന്നാനി, അബ്ദുല്‍ ലത്തീഫ് പള്ളത്തടുക്ക ,അബ്ദുല്‍ റസാഖ് സഖാഫി, അന്‍വര്‍ തഴവ, എന്നിവര്‍ ചര്‍ച്ച സംഗ്രഹിച്ചു. സംഗ്രഹത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിന് നാഷണല്‍ വിസ്ഡം കണ്‍വീനര്‍ നൗഫല്‍ ചിറയില്‍ നേതൃത്വം നല്‍കി.

സോണ്‍ കണ്‍ട്രോളര്‍ മുസ്തഫ മാസ്റ്റര്‍ മുക്കൂട് തര്‍ജീഹ് അവതരിപ്പിച്ചു.

ശേഷം ‘സംഘടന; നേതൃത്വം; ഉത്തരവാദിത്തം’ എന്ന വിഷയത്തില്‍ ലുഖ്മാന്‍ വിളത്തൂര്‍ ക്ലാസ്സെടുത്തു. സോണ്‍ ജനറല്‍ കണ്‍വീനര്‍ ജഅ്ഫര്‍ സ്വാദിഖ് തൃശൂര്‍ സ്വാഗതവും ഇസ്ഹാഖ് മിസ്ബാഹി കൊടുക് നന്ദിയും പറഞ്ഞു.

Advertisement