മുഹമ്മ: ഇംഗ്ലീഷ് ചിത്രമായ ഡാം 999ന്റെ മുഹമ്മയിലെ ലൊക്കേഷനിലേക്ക് നടന്‍ തിലകന്റെ നേതൃത്വത്തില്‍ ഒരുസംഘം മാര്‍ച്ച് നടത്തി. ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

ലൊക്കേഷന് അടുത്തുവച്ച് മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും മാര്‍ച്ച് നടത്തിയവരും തമ്മില്‍ വാഗ്വാദം ഉണ്ടായി. പിന്നീട് സംവിധായകന്‍ സോഹന്‍ റോയിയുമായി ചര്‍ച്ച നടത്താന്‍ തിലകനെ മാത്രം ലൊക്കേഷനിലേക്ക് കടത്തിവിടുകയായിരുന്നു.