പുറത്തിറങ്ങുന്നതിന് മുമ്പ് ഏറെ വിവാദമായ ഡാം 999 മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പട്ടികയില്‍. 2011ലെ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ‘ഡാം 999’ ഇടംപിടിച്ചത്.

100വര്‍ഷം പഴക്കമുള്ള ഒരു ഡാം തകര്‍ന്നുണ്ടാവുന്ന ദുരന്തമാണ് ചിത്രം പരാമര്‍ശിക്കുന്നത്. ഓസ്‌കാര്‍ പട്ടികയില്‍ മൊത്തം 265 സിനിമകളാണ് ഇടം തേടിയിരിക്കുന്നത്. ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഓസ്‌കാര്‍ പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്. 39 ഗാനങ്ങളാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

Subscribe Us:

ഡാം 999 എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ രജത് കപൂര്‍, വിമല രാമന്‍, വിനൈ റായ്, ആഷിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തെലുങ്ക്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഹോളിവുഡ് ഫിലിമായാണ് ഡാം 99 ഓസ്‌കാറിന് പരിഗണിച്ചിരിക്കുന്നത്. 2012 ജനവരി 24നാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.

ഒറിജിനല്‍ സോങ്‌സ് വിഭാഗത്തില്‍ ‘റയോ’, ‘ദി മപ്പറ്റ്‌സ്’ എന്നീ ഹോളിവുഡ് ചിത്രങ്ങളില്‍നിന്ന് മാത്രമാണ് മൂന്നു വീതം ഗാനങ്ങള്‍ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചത്. ‘ഡാം 999’ലെ തീം സോങ്ങും ഡക്കനഗ ഡുഗു ഡുഗു, മുജേ ഛോഡ് കേ എന്നീ ഗാനങ്ങളുമാണ് പട്ടികയിലുള്‍പ്പെട്ടത്. സംവിധായകന്‍ സോഹന്‍ റോയ് തന്നെയാണ് ഈ ഗാനങ്ങള്‍ രചിച്ചത്. ഔസേപ്പച്ചന്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. മുജേ ഛോഡ് കേ എന്ന ഗാനം ആലപിച്ചത് പ്രശസ്ത ഗായകന്‍ ഹരിഹരനാണ്. സുചിത്, സുവിത്, ശക്തിശ്രീ എന്നിവര്‍ മറ്റു ഗാനങ്ങള്‍ പാടി.

Malayalam news

Kerala news in english