എഡിറ്റര്‍
എഡിറ്റര്‍
‘ ഇന്ത്യയിലെ ദളിതര്‍ ആഫ്രിക്കക്കാരെ കണ്ട് പഠിക്കണം’
എഡിറ്റര്‍
Thursday 28th November 2013 11:45am

dalit00

ബാംഗ്ലൂര്‍: രാജ്യത്തെ ദളിത് വിഭാഗക്കാര്‍ ആഫ്രിക്കക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് എഴുത്തുകാരനും ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അംബേദ്ക്കര്‍ സ്റ്റഡീസ് ഡയരക്ടറുമായ സിദ്ധലിംഗ.

ഇന്ത്യയിലെ ദളിത് വിഭാഗക്കാര്‍ക്ക് ആഫ്രിക്കക്കാരില്‍ നിന്നും ഏറെ കാര്യങ്ങള്‍ പഠിക്കേണ്ടതായുണ്ടെന്നും സ്വയം താഴെയാണെന്ന ബോധം ആദ്യം അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എ വേഡ് വിത്ത് യു എന്ന തന്റെ ആത്മകഥയിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ആഫ്രിക്കക്കാരെ ഉദാഹരണമാക്കിയാല്‍ അവര്‍ എല്ലാ മേഖലയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്.

കായിക മേഖലയിലും സംഗീതത്തിലും എന്നു വേണ്ട എല്ലാത്തിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

തങ്ങളുടെ അസ്ഥിത്വം നഷ്ടമാക്കാന്‍ ഒരിക്കലും അവര്‍ അനുവദിക്കാറില്ല. ആഫ്രിക്കക്കാര്‍ അവിടെ ഭക്ഷണം ഉണ്ടാക്കുകയും എല്ലാവര്‍ക്കും വിതരണം ചെയ്യുകയും ചെയ്യുന്നു.

എന്നാല്‍ ഇന്ത്യയിലെ ഒരു ദളിതനും അതിന് തയ്യാറാവുന്നില്ല. ഇവിടുത്തെ ദളിത് വിഭാഗക്കാര്‍ക്ക് അവരില്‍ തന്നെ ഉണ്ടാകുന്ന അപകര്‍ഷതാ ബോധമാണ് ഇതിന് കാരണം.

സമൂഹത്തിലെ നിരവധി വിഭാഗക്കാരുമായി അവര്‍ ഇടപെടേണ്ടതുണ്ട്. ദളിത് വിഭാഗക്കാര്‍ നേരിടുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നു.

Advertisement