തൊട്ടുകൂടാത്തവര്‍ എന്ന വാക്ക് ഹീനമായ ഒന്നാണ്. ഈ വാക്ക് ഉപയോഗിച്ച് പരാമര്‍ശിക്കപ്പെടുന്ന ഒരാളില്‍ വന്‍തോതിലത് മാനസികപ്രശ്‌നങ്ങളാണുണ്ടാക്കും. ഇതുപോലൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന ഒരാള്‍ ആത്മഹത്യയിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.


ചന്ദെര്‍ കുമാര്‍

പാക്കിസ്ഥാനി സ്വദേശികളായ ദലിതര്‍ 5000ത്തിലധികം വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. പാക്കിസ്ഥാനില്‍ ഹിന്ദുമതവിഭാഗം ന്യൂനപക്ഷമാണെന്നുമാത്രമല്ല അവരില്‍ ഭൂരിപക്ഷവും ദലിതരുമാണ്. അതായത് ഹിന്ദു ജനസംഖ്യയുടെ 85% ഈ വിഭാഗത്തില്‍പ്പെടുന്നവരാണെന്നര്‍ത്ഥം.

Ads By Google

ലോകത്തിലെ തന്നെ പുരാതന നാഗരികതയായ മോഹന്‍ജൊദാരോ സംസ്‌കാര കാലത്ത് നിന്നാണ് ഈ മേഖലയിലെ ദലിത് സാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. ബുദ്ധമത ഗ്രന്ഥത്തിലും രാമായണം പോലുള്ള ഹിന്ദുമത ഗ്രന്ഥങ്ങളിലും ഇവിടുത്തെ ദലിത് സാന്നിധ്യം സംബന്ധിച്ച തെളിവുകള്‍ നമുക്ക് കാണാവുന്നതാണ്. ബുദ്ധമത ഗ്രന്ഥപ്രകാരം ഗൗതമ ബുദ്ധന്റെ അച്ഛന്‍ ശുദ്ധോധന മഹാരാജാവ് വിവാഹം കഴിച്ചത് കോല്‍ഹി വിഭാഗത്തില്‍പ്പെട്ട ഒരു ദലിത് യുവതിയെയാണ്. ഈ യുവതിയാണ് ഗൗതമ ബുദ്ധന് ജന്മം നല്‍കിയത്. രാമയണത്തില്‍ ശബരന്‍, വാല്‍മികി ഋഷി തുടങ്ങിയ ദലിതരെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്‌.

പാക്കിസ്ഥാനില്‍ സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പാക്ടൂണ്‍ ഗുഹ, ഗില്‍ഗിറ്റ് ബാല്‍ടിസ്ഥാന്‍ എന്നീ അഞ്ച് പ്രവിശ്യകളിലായാണ് ദലിതര്‍ ജീവിക്കുന്നത്. ഏറ്റവും കൂടുതല്‍ ദലിതരുള്ളത് സിന്ധിലാണ്. ദലിത് ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനം പഞ്ചാബിനാണ്. വിദ്യാഭ്യാസ-തൊഴില്‍ ആവശ്യങ്ങള്‍ക്കായി ദലിതരില്‍ കുറച്ചുപേര്‍ കറാച്ചിയിലും താമസിക്കുന്നുണ്ട്.

7 ദശലക്ഷത്തിലധികമാണ് പാക്കിസ്ഥാനിലെ ദലിത് ജനസംഖ്യ. ഇതില്‍ 35 ലക്ഷം പേരും സിന്ധിലാണ്. ഇതില്‍ 70% പേരും കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ബാക്കി 30% പേര്‍ വിവിധ വ്യവസായശാലകളില്‍ ജോലി നോക്കുന്നു. ഇതില്‍ തന്നെ ചെറിയൊരു ശതമാനം പേര്‍ അഭിഭാഷകരും ഡോക്ടര്‍മാരും അധ്യാപകരും എഞ്ചിനിയര്‍മാരുമൊക്കെയാണ്.

ഈ ദലിതരെ പട്ടിക ജാതിയിലാണുള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ‘തൊട്ടുകൂടാ’ത്തവരെന്നര്‍ത്ഥം. തൊട്ടുകൂടാത്തവര്‍ എന്ന വാക്ക് ഹീനമായ ഒന്നാണ്. ഈ വാക്ക് ഉപയോഗിച്ച് പരാമര്‍ശിക്കപ്പെടുന്ന ഒരാളില്‍ വന്‍തോതിലത് മാനസികപ്രശ്‌നങ്ങളാണുണ്ടാക്കും. ഇതുപോലൊരു വാക്കുകൊണ്ട് വിശേഷിപ്പിക്കപ്പെടുന്ന ഒരാള്‍ ആത്മഹത്യയിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

ലോകത്തിലെ എല്ലാ മതങ്ങളും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്. ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും സമന്മാരാണെന്നാണ് മതവും മതേതര ചിന്തയും എല്ലാവരെയും പഠിപ്പിക്കുന്നത്. ആരും ആരെക്കാളും ഉയര്‍ന്നതല്ല. ഉയര്‍ച്ച താഴ്ചകള്‍ നിശ്ചയിക്കുന്നത് നമ്മളെ മൂടുന്ന ആഡംബരങ്ങളല്ല, മറിച്ച് ഒരാളുടെ പ്രവൃത്തിയും പെരുമാറ്റവുമാണ്.

ദലിത് വിഭാഗത്തില്‍പ്പെട്ടവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ദലിത് വികസന പദ്ധതികള്‍ കൊണ്ട് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം ആരോഗ്യം പോലുള്ള അടിസ്ഥാന അവകാശങ്ങള്‍ നേടിക്കൊടുക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

ദലിത് വികസന പദ്ധതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദലിതര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങളെക്കുറിച്ച് നിരവധി അന്വേഷണങ്ങള്‍ നടത്തിയിരുന്നു. അതില്‍ പാക്കിസ്ഥാനിലെ ദലിതര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഇവയാണ്.

1 ജാതി വിവേചനം
2 വിദ്യാഭ്യാസമില്ലായ്മ
3 കുറഞ്ഞ ആരോഗ്യ പരിരക്ഷണം
4 കമ്പ്യൂട്ടര്‍ പോലുള്ള നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അജ്ഞത
5 ജലദൗര്‍ലഭ്യം
6 തൊഴിലില്ലായ്മ
7 ജോലിയും കൂലിയുമില്ലാത്ത അവസ്ഥ
8 ബാലവേലയും ബാലവിവാഹവും
9 തടവുപുള്ളിയായോ വേലക്കാരനായോ ഒടുങ്ങുന്ന ജീവിതം

ഈ പ്രശ്‌നങ്ങളില്‍ ചിലത് വിശദമായി പരിശോധിക്കാം

ദലിതന്‍ ഹോട്ടലുകളുടെയോ റസ്‌റ്റോറന്റുകളുടെയോ പരിസരത്ത് പോകാന്‍ പാടില്ല. അവിടേക്ക് പോകുന്നവരെ വിശദമായി ചോദ്യം ചെയ്യും. അതില്‍ ആരെങ്കിലും ദലിതനാണെന്ന് പറഞ്ഞാല്‍ അവരെ ആ പരിസരത്തേക്ക് കടത്തിവിടില്ല. ചില ഹോട്ടലുകളില്‍ ദലിതരെ പ്രവേശിപ്പിക്കുമെങ്കിലും അവര്‍ക്ക് പ്രത്യേക സീറ്റുകളാണ് അനുവദിക്കുന്നത്.

ജാതിവിവേചനം

ബാഡിന്‍, ഉമര്‍കോട്ട്, സംഗര്‍, താട്ട, താര്‍പാര്‍ക്കര്‍ എന്നിവിടങ്ങളിലാണ് ജാതിവിവേചനം ഏറ്റവും കൂടുതല്‍ ദൃശ്യമായത്. ഈ ജില്ലകളില്‍ ഒരു ദലിതന്‍ ഹോട്ടലുകളുടെയോ റസ്‌റ്റോറന്റുകളുടെയോ പരിസരത്ത് പോകാന്‍ പാടില്ല. അവിടേക്ക് പോകുന്നവരെ വിശദമായി ചോദ്യം ചെയ്യും. അതില്‍ ആരെങ്കിലും ദലിതനാണെന്ന് പറഞ്ഞാല്‍ അവരെ ആ പരിസരത്തേക്ക് കടത്തിവിടില്ല. ചില ഹോട്ടലുകളില്‍ ദലിതരെ പ്രവേശിപ്പിക്കുമെങ്കിലും അവര്‍ക്ക് പ്രത്യേക സീറ്റുകളാണ് അനുവദിക്കുന്നത്.

ഇത്തരം നടപടികളെ എതിര്‍ത്ത് പല ദലിത് സമൂഹവും രംഗത്തുവന്നിരുന്നു. എന്നാല്‍ ഭൂവുടമയുടെയും മറ്റ് അധികൃതരുടെയും സ്വാധീനത്തിന് മുന്നില്‍ അവര്‍ നിസ്സഹായരാവുന്നു.

വിദ്യാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും ദലിതരെ വിലക്കുന്ന ഒരു നിയമവും നിലവില്ലെങ്കിലും മിതി ജില്ലയിലെ ചില സ്വകാര്യ സ്‌കൂളുകള്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു. പരസ്യമായി വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിക്കുകയല്ല ചെയ്യുന്നത്. ഏതെങ്കിലും ദലിത് വിദ്യാര്‍ത്ഥി ഈ സ്‌കൂളുകളെ സമീപിച്ചാല്‍ സ്‌കൂളില്‍ ഈ വര്‍ഷം സീറ്റില്ലെന്നും അടുത്തവര്‍ഷം പരിഗണിക്കാമെന്നും പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇവര്‍ക്കുശേഷം ഏതെങ്കിലും ഉയര്‍ന്ന ജാതിയില്‍പ്പെട്ട കുട്ടി പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്യും.

ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്ന ചില ഇംഗ്ലീഷ് പഠന കേന്ദ്രങ്ങളും കമ്പ്യൂട്ടര്‍ സെന്ററുകളും താര്‍പാര്‍ക്കറിലും മിതിയിലുമുണ്ട്.

ബാഡിന്‍ ജില്ലയിലും ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിവേചനം നേരിടേണ്ടി വരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പോലും ഇവര്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. ഗ്രാമത്തിലെ മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും ഭൂവുടമകള്‍ അവരുടെ ഗോഡൗണായി ഉപയോഗിക്കുകയാണ്. അവശേഷിക്കുന്ന സര്‍ക്കാര് സ്‌കൂളുകളിലാവട്ടെ ദലിത് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ല. പഠിക്കാന്‍ താല്‍പര്യപ്പെട്ട് വരുന്നവരോട് പോയി വയലില്‍ പണിയെടുക്കാനാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. നിങ്ങള്‍ സ്‌കൂളില്‍ വരികയാണെങ്കില്‍ ആര് പാടം നോക്കുമെന്ന് ഭൂവുടമയും ചോദിക്കും.

രാവെന്നോ പകലെന്നോയില്ലാതെ ജോലി ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഇവിടെയുള്ളവര്‍. എന്നിട്ടോ ആവശ്യത്തിന് ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഇവര്‍ക്ക് നല്‍കാന്‍ തയ്യാറാവുന്നുമില്ല. രക്ഷിതാക്കളുടെ കടബാധ്യത ചെറുപ്പം മുതല്‍ തന്നെ ചുമക്കേണ്ടി വരികയാണ് മിക്ക കുട്ടികള്‍ക്കും. അവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു.

വിദ്യാഭ്യാസം ഇല്ലെന്നതുകൊണ്ടുതന്നെ ഭൂവുടമയാല്‍ ഇവിടങ്ങളിലെ ദലിതര്‍ വഞ്ചിക്കപ്പെടുകയാണ് പതിവ്.

രാവെന്നോ പകലെന്നോയില്ലാതെ ജോലി ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ടവരാണ് ഇവിടെയുള്ളവര്‍. എന്നിട്ടോ ആവശ്യത്തിന് ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഇവര്‍ക്ക് നല്‍കാന്‍ തയ്യാറാവുന്നുമില്ല. രക്ഷിതാക്കളുടെ കടബാധ്യത ചെറുപ്പം മുതല്‍ തന്നെ ചുമക്കേണ്ടി വരികയാണ് മിക്ക കുട്ടികള്‍ക്കും. അവര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു.


വിദ്യാഭ്യാസമില്ലായ്മ

ദലിതരില്‍ ഭൂരിപക്ഷം ആളുകളും വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ കുട്ടികളെ പഠിച്ച് നല്ല നിലയിലെത്തിക്കാനാഗ്രഹിക്കുവരാണ് മിക്ക രക്ഷിതാക്കളും. അതിനായി എത്രത്തോളം കഷ്ടപ്പെട്ടാലും ഭൂവുടമ ആ കഠിനാധ്വാനം അവഗണിക്കുന്നു. അവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കില്ല. കൂലി കിട്ടാത്തതിനെ തുടര്‍ന്ന് പല കര്‍ഷകര്‍ക്കും ഒരു ഭൂവുടമയില്‍ നിന്നും മറ്റൊരു ഭൂവുടമയിലേക്കെന്ന പോലെ അലയുകയാണ്. മക്കളെ പഠിപ്പിക്കണമെന്ന ആഗ്രഹം ഇതിനിടയില്‍ ചവിട്ടിയൊതുക്കപ്പെടുന്നു.

ചില പ്രദേശങ്ങളില്‍ ദലിത് പ്രഫഷണുകളുള്ളതിനാല്‍ ദലിത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാറുണ്ട്.

മറ്റ് പ്രശ്‌നങ്ങള്‍

ജലദൗര്‍ലഭ്യവും ആരോഗ്യസംരംക്ഷണ സംവിധാനങ്ങളുടെയും തൊഴിലവസരങ്ങളുടെയും കുറവും ദലിതരെ എല്ലായ്‌പ്പോഴും പിന്നിലാക്കികൊണ്ടിരിക്കുകയാണ്. പലരും സമൂഹത്തിന്റെ തിരശീലയിലേക്ക് ഒതുങ്ങിക്കൂടിയിരിക്കുകയാണ്. അവരുടെ ആചാരങ്ങള്‍ ചിലപ്പോള്‍ ഇതിന് കാരണമാകുന്നുണ്ട്. എങ്കിലും സര്‍ക്കാരിന്റെ മറ്റ് ജനങ്ങളുടെയും ക്രൂരമായ സമീപനമാണ് സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നിവരെ അകറ്റുന്നത്.

കുറിപ്പുകള്‍:

1 സിന്ധിലെ ഈ ജില്ലകളിലാണ് ദലിതരില്‍ ഭൂരിപക്ഷവും താമസിക്കുന്നത്. ബാഡിന്‍, ഗോട്കി, ജാകോബാദ്, കറാച്ചി, ഖൈര്‍പൂര്‍, മാടിയാരി, നൗഷീഹ്രോ ഫോറോസ്, ക്വാംബര്‍ നാദ് ഷാഡോഡോകോട്, ഷികാര്‍പൂര്‍, താണ്ടോ അല്ലായാര്, താല്പാര്‍കര്‍, ഉമര്‍കോട്ട്, ഡാഡു, ഹൈദരാബാദ്, ജാംസ്‌കോറോ, കേഷ്‌മോറെം, ലാല്‍കാന, മിര്‍പുര്‍ഖാസ്, ബേനസീറാബാദ്, സാംഗര്‍, സുക്കുര്‍, താണ്ടോ, മുഹമ്മദ് ഖാന്‍, താട്ട.

2 മുകളില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ ദലിത് സമുദായത്തില്‍പ്പെട്ട മുതിര്‍ന്ന നിരീക്ഷകര്‍ നല്‍കിയിട്ടുള്ളതാണ്. ഇവയൊന്നും തന്നെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ആധികാരിക വിവരങ്ങളല്ല. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ദലിത് ജാതികള്‍ 42 ആണ്. അവ:- അദ് ദര്‍മ, ബംഗാളി, ബരാര്‍, ബവാരിയ, ബാസിഗര്‍, ഭാംഗി, ഭാഞ്ച്ര, ഭില്‍, ചാമാര്‍, ചരന്‍, ചുഹ്രോര്‍ ബാല്‍മീകി, ചനാല്‍, ദഗിയാന്ദ് കോലി, ധനക്, ധേത്, ദുംന, ഗാങ്ക്ര, ഗാന്ധില, ഹലാകോര്‍, ജാടിയ, ജോഗി, ഖാത്തിക്, കോറി, കലാല്‍, കുച്‌റിയ, മരേജ, മെഘ്‌വാര്‍, മെന്‍ഘ്‌വാര്‍, നട്, ഒധ്, പരസി, പര്‍ണ, രാംദാസി, സമി, സപേല, സരേര, ശിക്കാരി, സോചി, വാഗിരി, സന്‍സി, സിര്‍ക്കിബന്ദ്

പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ദലിത് പ്രവത്തകനാണ് ചന്ദെര്‍ കുമാര്‍
കടപ്പാട്: countercurrent.org