Administrator
Administrator
വര്‍ക്കല കൊലപാതകം: മൂന്നു പേര്‍ കൂടി അറസ്റ്റില്‍
Administrator
Saturday 3rd October 2009 10:50pm

dhrmകൊല്ലം: വര്‍ക്കലയില്‍ പ്രഭാതസവാരിക്കിടെ ശിവപ്രസാദ് എന്നയാളെ വെട്ടിക്കൊന്ന കേസില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരായ മൂന്നു പേര്‍ കൂടി അറസ്റ്റിലായി. കുണ്ടറ സ്വദേശി സുഭാഷ്, ചാത്തന്നൂര്‍ സ്വദേശി സുധി, അയിരൂര്‍ സ്വദേശി സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. തെന്മലയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അതേസമയം വര്‍ക്കലയിലെ കൊലപാതകവുമായി സംഘടനക്ക് ബന്ധമില്ലെന്ന് ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സ്ഥാപക ചെയര്‍മാന്‍ വി.വി ശെല്‍വരാജ് ഇന്ത്യാവിഷനോട് പറഞ്ഞു. സായുധവിപ്ലവം സംഘടനയുടെ പദ്ധതിയല്ല. വര്‍ക്കല സംഭവവുമായി സംഘടനയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുന്‍കൈയ്യെടുക്കും. ദളിത് മുന്നേറ്റങ്ങളെ അവഗണിക്കുന്ന ചില രാഷ്ട്രീയ സംഘടനകളാണ് ഡി.എച്ച്.ആര്‍.എമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സംഘടനക്കെതിരെ ഉയര്‍ന്ന പരാതികള്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും ശെല്‍വരാജ് ആവശ്യപ്പെട്ടു.

Advertisement