എഡിറ്റര്‍
എഡിറ്റര്‍
പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കൃഷ്ണ കിര്‍വാലെ കൊല്ലപ്പെട്ടു
എഡിറ്റര്‍
Friday 3rd March 2017 11:07pm

മുംബൈ: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ.കൃഷ്ണ കിര്‍വാലെയെ സ്വവസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 62 കാരനായ കൃഷ്ണയുടെ കൊലപാതകം മഹാരാഷ്ട്രയില്‍ വന്‍ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.

കോലാലംപൂരിലെ ശിവാജി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായിരുന്ന കിര്‍വാലയെ രാജേന്ദ്ര നഗറിലെ വീട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശിവാജി യൂണിവേഴ്‌സിറ്റിയിലെ മറാത്തി വിഭാഗത്തിന്റെ തലവനായിരുന്നു കിര്‍വാലെ.

കിര്‍വാലെയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എം.എച്ച്.എ.ഡി.എ കോളനിയിലെ വസതിയില്‍ രാത്രി വൈകിയെത്തിയ കിര്‍വാലെയെ വധിക്കുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമായി പ്രഥമദൃഷ്ടിയില്‍ നിന്നും മനസ്സിലാക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം ഇതുവരേയും വ്യക്തമല്ല.


Also Read: വിപ്ലവാഗ്നി ആളിപ്പടര്‍ത്തി ഒരു മെക്‌സിക്കന്‍ അപാരത; ചെങ്കൊടിയും മുദ്രാവാക്യങ്ങളുമായി തിയ്യറ്ററുകളില്‍ എസ്.എഫ്.ഐയുടെ ചെങ്കടല്‍ , വീഡിയോ കാണാം


ഡോ.ബാബാസാഹിബ് അംബേദ്കര്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് തലവനായിരുന്ന കിര്‍വാലെ ദളിത് സമുദായത്തിലെ പ്രമുഖനായ വ്യക്തിയായിരുന്നു. അംബേദ്കര്‍ ഫിലോസഫിയിലും സാഹിത്യത്തിലും അപാരമായ പാണ്ഡിത്യമുള്ള കിര്‍വാലെ ദളിത് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ ഏറെ പ്രശസ്തനായിരുന്നു.

1987 ലായിരുന്നു മറാത്തി ഭാഷയില്‍ ഡോ. ബാബാസാഹിബ് അംബേദ്കര്‍ മറാത്ത്‌വാഡ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കിര്‍വാലെ ഡോക്ടറേറ്റ് കരസ്ഥമാക്കുന്നത്. ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തന്നെ 1983 ല്‍ ഡ്രമാറ്റിക്‌സില്‍ ബിരുദവും നേടിയിട്ടുണ്ട്.

ദളിത് സാഹിത്യത്തിലെ പ്രമുഖനായ ബാബുറാവും ബാഗുളിന്റെ ജീവചരിത്രം, ഡിക്ഷണറി ഓഫ് ദളിത് ആന്റ് ഗ്രാമിണ്‍ ലിറ്ററേച്ചര്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രശ്‌സതമായ കൃതികള്‍.

Advertisement