എഡിറ്റര്‍
എഡിറ്റര്‍
സഹാറന്‍പൂരില്‍ സംഘര്‍ഷം തുടരുന്നു: ഒരു യുവാവിനു കൂടി വെടിയേറ്റു
എഡിറ്റര്‍
Thursday 25th May 2017 7:46am

ലക്‌നൗ: ദളിത്-താക്കൂര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം തുടരുന്ന സഹാറന്‍പൂരില്‍ ഒരു യുവാവ് കൂടി വെടിയേറ്റു. താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യുവാവിനാണ് വെടിയേറ്റത്.

കഴിഞ്ഞദിവസം ബി.എസ്.പി നേതാവ് മായാവതിയുടെ റാലിയില്‍ പങ്കെടുത്തു മടങ്ങനെ ഒരു ദളിത് യുവാവ് വെടിയേറ്റു മരിച്ചിരുന്നു. ഇതിനു പിന്നാലെ താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യുവാവിന് വെടിയേറ്റത്.

ജില്ലയിലെ ജാതി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൃത്യവിലോപനം ആരോപിച്ച് യു.പി സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റിനെയും മുതിര്‍ന്ന പൊലീസ് സൂപ്രണ്ടിനെയും സസ്‌പെന്റ് ചെയ്തു.


Must Read: ‘ഉദ്യോഗസ്ഥന്റെ ചതി ക്യാമറ കണ്ണില്‍’; ബേക്കറിയില്‍ മോശം ഭക്ഷണം എന്നു വരുത്തി തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥന്റെ ശ്രമം ക്യാമറയില്‍


സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി വിദ്വേശ സന്ദേശങ്ങള്‍ പ്രചരിക്കുന്നു എന്നാരോപിച്ചാണ് പൊലീസ് നടപടി.

ബുധനാഴ്ച ഉച്ചയോടെയാണ് താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട പ്രദീപ് ചൗഹാന്‍ എന്ന യുവാവിന് വെടിയേറ്റത്. ചാക് ഹരേതി മേഖലയില്‍വെച്ച് ഇയാളെ അജ്ഞാതന്‍ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഇപ്പോള്‍ മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 24പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവരെല്ലാം താക്കൂര്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. ബി.എസ്.പിയുടെ റാലിയില്‍ പങ്കെടുത്തു മടങ്ങവെ ദളിതരെ ആക്രമിച്ചവരാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

Advertisement