Categories

‘നിങ്ങളൊക്കെ ഏത് വിഭാഗത്തില്‍ പെട്ടവരാണെന്ന് അറിയാം, കൂടുതല്‍ സംസാരിക്കേണ്ട’; വി.സിയുടെ ജാതിവിവേചനത്തിനെതിരെ പരാതിയുമായി ദലിത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജാതീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സര്‍വകലാശാല രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രംഗത്ത്. ദലിത് വിഭാഗത്തില്‍ പെട്ട തങ്ങളെ വിവിധ ഘട്ടങ്ങളിലായി വിസി അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ചാണ് സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ.മാണിക്കരാജും ഡോ.പി.എം.രാധാമണിയും രംഗത്തെത്തിയത്. ഇതുസംബന്ധിച്ച പരാതികള്‍ ഇരുവരും മുഖ്യമന്ത്രിക്ക് കൈമാറി.


Also Read: കുട്ടികളുടെ മുന്നില്‍ വെച്ച് വൈദികരെ വിമര്‍ശിക്കരുത്: ഫേസ്ബുക്കും വാട്‌സ് ആപ്പുംകുട്ടികളെ വഴി തെറ്റിക്കുന്നു: പെണ്‍കുട്ടികള്‍ വിവാഹവേദിയിലെത്തുന്നത് ശരീര വിശുദ്ധി ഇല്ലാതെ; ഇടുക്കി ബിഷപ്പിന്റെ ഇടയലേഖനം


യോഗങ്ങളിലും സര്‍വകലാശാല പരിപാടികളിലും വിസി തങ്ങളെ അപമാനിച്ച് സംസാരിച്ചുവെന്നാണ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണം. ദലിതരായതിനാല്‍ യോഗത്തില്‍ തങ്ങളെ സംസാരിക്കാന്‍ അനുവദിക്കാറില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളായിട്ട് കൂടി ഒരു പരിഗണനയും നല്‍കാതെ അവഗണിക്കുകയാണ് വിസിയുടെ ശീലമെന്നും. വി.സിയ്‌ക്കെതിരെ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

വിദ്യാര്‍ത്ഥികളുടെയടക്കം മുന്നില്‍ വെച്ച് തുടര്‍ച്ചയായി തങ്ങള്‍ അവഹേളനം നേരിടുന്നുവെന്ന് ഡോ.കെ.മാണിക്കരാജിന്റെ പരാതിയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.

‘നിങ്ങളൊക്കെ ഏത് വിഭാഗത്തില്‍ പെട്ടവരാണെന്ന് അറിയാം, നിങ്ങളൊന്നും കൂടുതല്‍ സംസാരിക്കേണ്ട’ എന്നു വിസി പറഞ്ഞതായി സിന്‍ഡിക്കേറ്റ് അംഗം പരാതിയില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ തമിഴ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ഡോ കെ മാണിക്കരാജ്.


Don’t Miss: ‘പാര്‍വ്വതിയോ? അവളെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല’ ; പാര്‍വ്വതിയിലെ നടിയെക്കുറിച്ച് ഫഹദ് ഫാസിലിനു പറയാനുള്ളത്


മുന്‍കൂര്‍ അനുവാദം വാങ്ങി മറ്റ് അധ്യാപകര്‍ക്കൊപ്പം ഒരിക്കല്‍ വിസിയെ കാണാനെത്തിയപ്പോള്‍ അദ്ദേഹം മുറിക്ക് പുറത്തിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതായി ഡോ.പി.എം.രാധാമണിയുടെ പരാതിയില്‍ പറയുന്നു. മാര്‍ച്ച് 28ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഈ വിഷയത്തിലുള്ള പ്രതിഷേധത്താല്‍ രണ്ട് മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടിവന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.

 

തന്നെക്കുറിച്ച് മോശമായാണ് അദ്ദേഹം പ്രതികരിക്കാറ്. മനസില്‍ ജാതിചിന്തവെച്ച് ദലിതയാണെന്നുള്ള അവജ്ഞയോടെയാണ് അദ്ദേഹം പെരുമാറുന്നത്. വ്യാജപ്രചരണം നടത്തുന്ന വിസിക്കെതിരെ നടപടി വേണമെന്നും ഡോ പിഎം രാധാമണി ആവശ്യപ്പെടുന്നു. കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗം പ്രൊഫസറാണ് ഡോ പിഎം രാധാമണി.

Tagged with:


‘മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ പുരോഗമന പ്രസ്ഥാനമായ ഡി.വൈ.എഫ്.ഐ വീഡിയോ എടുത്ത് പ്രദര്‍ശിപ്പിക്കും’; മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോയെന്നും പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഒരു വിഭാഗം ആളുകള്‍ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുമ്പോഴും മൗനം പാലിക്കുന്ന പത്രപ്രവര്‍ത്തക യൂണിയനെതിരെ പി.സി വിഷ്ണുനാഥ് എം.എല്‍.എ. മാധ്യമ പ്രവര്‍ത്തകരും മനുഷ്യരല്ലേ എന്ന് കോടതി വരെ ചോദിച്ചിട്ടും പത്രപ്രവര്‍ത്തക യൂണിയന്‍ ഒരു പ്രസ്താവന പോലും ഇറക്കാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു.മാധ്യമപ്രവര്‍ത്തകര്‍ക്ക് സി.പി.ഐ.എം മാര്‍ഗനിര്‍ദ്ദേശ