എഡിറ്റര്‍
എഡിറ്റര്‍
ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
എഡിറ്റര്‍
Monday 13th March 2017 8:22pm

ന്യൂദല്‍ഹി: ജെ.എന്‍.യു സര്‍വ്വകലാശാലയിലെ പി.എച്ച്.ഡി വദ്യാര്‍ത്ഥിയായ രജനി കൃഷ്‌നെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശിയായ രജനിയെ മുനീര്‍ക്കയിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന രജനിയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അതേസമയം ക്യാമ്പസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള മനോഭാവവും അസമത്വവുമാണ് ദളിത് വിദ്യാര്‍ത്ഥിയായ രജനിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപാഠികളില്‍ ചിലരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതേസമയം, ആത്മഹത്യാ വിവരം പൊലീസ് വിട്ടുകാരെ അറിയിക്കാന്‍ തയ്യാറായിട്ടില്ലെന്നും ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് കൃഷിന്റെ മൃതദേഹം എടുത്തുമാറ്റാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും ആരോപണമുണ്ട്.


Also Read: മൈതാനത്ത് അത്ഭുതം സൃഷ്ടിച്ച് മെംഫിസിന്റെ ബെക്കാം മോഡല്‍ ഗോള്‍; അമ്പരന്ന് കായിക ലോകം


ജെ.എന്‍.യു കൃഷിന്റെ സ്വപ്‌നമായിരുന്നുവെന്നും എഴുത്തുകാരനാവുകയായിരുന്നു ആഗ്രഹമെന്നും സഹപാഠികള്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. അതേസമയം കൃഷിന്റെ മരണത്തില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ നേതാവ് ഉമര്‍ ഖാലിദ ്അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

Advertisement