എഡിറ്റര്‍
എഡിറ്റര്‍
മുസ്ലീം-ദളിത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു
എഡിറ്റര്‍
Wednesday 2nd May 2012 12:20pm

A political Party of Muslim And Dalits

മുംബൈ: മുസ്ലീം-ദളിത് ഐക്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് ഒന്നിന് അവാമി വികാസ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. മുന്‍ അസ്സിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷംഷെര്‍ഖാന്‍ പഠാന്റെ നേതൃത്വത്തിലാണ് അവാമി വികാസ് പാര്‍ട്ടി(എ.വി.പി)യുടെ രൂപീകരണം. 52-ാം മഹാരാഷ്ട്ര ദിനത്തിന്റെയും മെയ് ദിനത്തിന്റെയും അന്നു തന്നെയായിരുന്നു എ.വി.പി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സലിം അല്‍വാറാണ് ഇതിന്റെ കണ്‍വീനര്‍.

‘ഞങ്ങള്‍ മുസ്ലീങ്ങളും ദളിതുകളും തമ്മിലുള്ള ഐക്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്. അവരുടെ അവകാശത്തിനുവേണ്ടി പോരാടാന്‍ അവരെ ഞങ്ങള്‍ സഹായിക്കും. ഈ രണ്ടു വിഭാഗങ്ങളെയും നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് അടിച്ചമര്‍ത്തി വെച്ചിരിക്കുന്നത്. ഇനി അതാവര്‍ത്തിക്കാന്‍ അനുവദിക്കില്ല;’ എ.വി.പി. പ്രസിഡന്റ് പഠാന്‍ പ്രഖ്യാപിച്ചു.

പ്രശസ്ത ദളിത് പ്രവര്‍ത്തകന്‍ ബാബന്‍ കംബ്ലെയാണ് എ.വി.പിയുടെ വൈസ് പ്രസിഡന്റ്. എവിടെയൊക്കെ വന്‍തോതില്‍ കുറ്റകൃത്യങ്ങല്‍ നടക്കുന്നുണ്ടോ, അവിടെയൊക്കെ മുസ്ലീം യുവാക്കള്‍ വിവേചനപൂര്‍വ്വം തന്നെ ഇരയാക്കപ്പെടുന്നുണ്ടെന്ന് കംബ്ലെ ആരോപിച്ചു. ഇതേ സാഹചര്യം തന്നെയാണ് ദളിതുകള്‍ക്കുമുള്ളതെന്നും അതുകൊണ്ട് തന്നെ ഈ രണ്ടു ശക്തികള്‍ യോജിക്കേണ്ടതാവശ്യമാണെന്നും അതിലൂടെ അവര്‍ക്ക് കിങ്ങ്‌മേയ്‌ക്കേഴ്‌സ് ആയിത്തീരാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ഒട്ടനവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്ത സമ്മേളനത്തില്‍ അയ്യായിരത്തില്‍ പരം മുസ്ലീങ്ങളും ദലിതരും പങ്കെടുത്തിരുന്നു.

Advertisement