എഡിറ്റര്‍
എഡിറ്റര്‍
പൊതുപൈപ്പില്‍ നിന്നും വെള്ളമെടുത്തതിന് ദലിതനെ കൊന്നു
എഡിറ്റര്‍
Saturday 2nd June 2012 12:00pm

പാറ്റ്‌ന: പൊതുപൈപ്പില്‍ നിന്നും കുടിക്കാനുള്ള വെള്ളം ശേഖരിച്ചതിന് ദലിതനെ ഉയര്‍ന്ന ജാതിക്കാരന്‍ കൊന്നു. ബീഹാറിലെ കൈമൂര്‍ ജില്ലയിലെ പാര്‍ഹുട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്.

48 കാരനായ മോഹന്‍ പാസ്വാനാണ് കൊല്ലപ്പെട്ടത്. ഉയര്‍ന്ന ജാതിക്കാരനായ  പ്രമോദ് സിംഗാണ് പാസ്വാനെ കൊന്നത്. പാസ്വാന്‍ സ്ഥിരമായി സര്‍ക്കാര്‍ ടാപ്പില്‍ നിന്നാണ് വെള്ളം ശേഖരിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഗ്രാമത്തിലെ ശക്തനായ പ്രമോദ് സിംഗിന് ഇത് ഇഷ്ടമായിരുന്നില്ല.

പാസ്വാന്‍ തൊട്ടുകൂടാത്തവനാണെന്നും അതിനാല്‍ പൊതുപൈപ്പില്‍ നിന്നും വെള്ളമെടുക്കരുതെന്നും പ്രമോദ് അദ്ദേഹത്തിനോട് പറഞ്ഞിരുന്നതായി ഗ്രാമവാസികള്‍ പോലീസിനോട് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൈമൂര്‍ പോലീസ് സൂപ്രണ്ട് ഉമ ഷങ്കര്‍ സുധാന്‍ഷു പറഞ്ഞു. പോലീസ് പ്രമോദിന്റെ വീട് റെയ്ഡ് ചെയ്‌തെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

Advertisement