ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Crime
ഗുജറാത്തില്‍ ദളിത് ഫാക്ടറി ജീവനക്കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു
ന്യൂസ് ഡെസ്‌ക്
Monday 21st May 2018 11:34am

അഹമ്മദാബാദ്: രാജ്‌കോട്ട് ജില്ലയില്‍ ദളിതനായ ഫാക്ടറി ജീവനക്കാരനെ ഉടമസ്ഥനും ജീവനക്കാരനും ചേര്‍ന്ന് അടിച്ചുകൊലപ്പെടുത്തി. മുകേഷ് സാവ്ജി വനിയ എന്ന നാല്‍പതുകാരനാണ് കൊല്ലപ്പെട്ടത്. മുകേഷിനെ മൂന്നുപേര്‍ ചേര്‍ന്ന് കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സമീപത്തുണ്ടായിരുന്ന മുകേഷിന്റെ ഭാര്യ ജയയെയും ആക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ഇവരെ മാറ്റി നിര്‍ത്തിയാണ് മുകേഷിനെ കെട്ടിയിട്ട് അടിച്ചത്.

ജയ പരിചയക്കാരുമായി തിരിച്ചു വന്നപ്പോള്‍ നിലത്തു കിടക്കുന്ന മുകേഷിനെയാണ് കണ്ടത്. പിന്നീടിവര്‍ മുകേഷിനെ രാജ്‌കോട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി അറിയിക്കുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഐ.പി.സി 302, എസ്.സി എസ്.ടി അട്രോസിറ്റി പ്രിവന്‍ഷന്‍ ആക്ട് വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു.

Advertisement