Administrator
Administrator
ദളിത് സംഘടനകളെ അടിച്ചമര്‍ത്തരുത്: ദളിത് മഹാസഭ
Administrator
Saturday 3rd October 2009 6:14pm

dhrmകൊച്ചി: വര്‍ക്കല കൊലപാതകത്തിന്റെ പേരില്‍ ദളിത് സംഘടനകളെ തീവ്രവാദികളെന്ന് മുദ്രകുത്തി അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ ദളിത് മഹാസഭാ നേതാക്കള്‍ ആവശ്യപ്പെട്ടു. വര്‍ക്കല കൊലപാതകത്തില്‍ കുറ്റാരോപിതരായ ഡി.എച്ച്.ആര്‍.എം എന്ന സംഘടനയുമായി യാതൊരു ബന്ധവും തങ്ങള്‍ക്കില്ല. എന്നാല്‍ ഡി.എച്ച്.ആര്‍.എമ്മിനൊപ്പം ഇതര ദളിത് സംഘടനാ പ്രവര്‍ത്തകരും ആകമങ്ങള്‍ക്ക് വിധേയരാവുകയാണെന്ന് കേരളാ ദളിത് മഹാസഭാ പ്രസിഡന്റ് കെ അംബുജാക്ഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement