എഡിറ്റര്‍
എഡിറ്റര്‍
ദളിതര്‍ക്കിടയില്‍ തന്നെ ദളിത് സ്ത്രീവിരുദ്ധത നിലനില്‍ക്കുന്നു; ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കുന്നത് മുസ്‌ലീങ്ങളാണെന്ന് പറയാന്‍ എന്നെ കിട്ടില്ല: സതി അങ്കമാലി
എഡിറ്റര്‍
Thursday 18th August 2016 12:12pm

വേശ്യാനെറ്റില്‍ മൂന്ന് വേശ്യകളും വിനുചെറ്റയും കൂടിയിരുന്ന് ചര്‍ച്ച നടത്തുന്നു എന്നായിരുന്നു വിഷയത്തില്‍ ചില സംഘികള്‍ പ്രതികരിച്ചത്. ഹിന്ദുത്വത്തെ ചര്‍ച്ച ചെയ്യാന്‍ നീയൊക്കെ രാമായണവും മഹാഭാരതവും എടുത്ത് വായിക്ക് എന്നിട്ട് ഷൈന്‍ചെയ്യ് ഇതൊക്കെയായിരുന്നു സംഘികളുടെ കമന്റുകള്‍.


sathy-1

quote-mark

മുസ്‌ലീങ്ങളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടു സംസാരിക്കാത്തതിനാലാവാം നിങ്ങള്‍ ഇനി ചര്‍ച്ചക്ക് പോകേണ്ടെന്നും നിങ്ങളെയൊന്നും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കേണ്ടെന്ന് ഞാന്‍ ഏഷ്യാനെറ്റിനോട് വിളിച്ചുപറയുമെന്നുമായിരുന്നു അംബേദ്ക്കര്‍ ഇന്നൊവേറ്റീവ് മൂവ്‌മെന്റിലുള്ള ഒരാള്‍ വിളിച്ചുപറഞ്ഞത്.  ഇവിടെ സണ്ണി എം കപിക്കാടും ഡോ എം.പി മനോജും പോലുള്ള ആണുങ്ങളുണ്ട് സംസാരിക്കാനെന്നും നമ്മളൊന്നും ഷൈന്‍ ചെയ്യാനായി ചാനലില്‍ പോയിരിക്കേണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

| ഒപ്പീനിയന്‍: സതി അങ്കമാലി |


ഉനയിലെ ദളിത് സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിന്റെ ചാനല്‍ചര്‍ച്ചയില്‍ പങ്കെടുത്ത കേരളത്തിലെ പ്രധാന ദളിത് സ്ത്രീ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സതി അങ്കമാലിയ്ക്ക് വലിയ ആക്രോശമാണ് സമൂഹമാധ്യമങ്ങളിലൂടെ നേരിടേണ്ടി വന്നത്.  ചാനല്‍ചര്‍ച്ചയില്‍ ദളിതര്‍ക്ക് വേണ്ടി വാദിച്ചില്ലെന്നും മുസ്‌ലിം സമൂഹത്തെ പിന്തുണച്ച് സംസാരിച്ചെന്നും പറഞ്ഞുകൊണ്ടായിരുന്നു സതി അങ്കമാലിക്കെതിരായ ആക്രമണം.

അശ്വതി സേനനും മൃദുല ദേവിയും സതി അങ്കമാലിയും ഉള്‍പ്പെടെയുള്ള മൂന്ന് സ്ത്രീകളും ജന്മഭൂമിയുടെ മുന്‍ എഡിറ്ററായി വി.കെ ഹരിദാസുമായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. ബി.ജെ.പി പ്രതിനിധിയായിട്ടാണ് അദ്ദേഹം ചര്‍ച്ചയില്‍ എത്തിയത്. ഉനയില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നതിനെ സംബന്ധിച്ചും അവിടെ രോഹിത് വെമുലയുടെ അമ്മ കൊടി ഉയര്‍ത്തിയ കാര്യങ്ങളുമായിരുന്നു ചര്‍ച്ചയ്ക്ക് വിഷയമായത്.

ആ സമയത്ത് വി.കെ ഹരിദാസ് പറഞ്ഞ ഒരു കാര്യം പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ പങ്കെടുത്ത കനയ്യകുമാര്‍ ഉനയില്‍ വന്നു സംസാരിച്ചെന്നും അത് വളരെ സംശയാസ്പദമാണെന്നുമാണ്. ഇവിടുത്തെ മുസ്‌ലീം ജനവിഭാഗങ്ങള്‍ ഉനയിലെ പരിപാടിയെ പിന്തുണച്ചെന്നും അത് സംശയാസ്പദമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഉനയില്‍ നടന്ന പരിപാടി പാക്കിസ്ഥാന്റെ പിന്തുണയോടെയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ചര്‍ച്ചയെ വഴിതിരിച്ചുവിടാനാണ് ഈ പാക്കിസ്ഥാനും മുസ്‌ലീം കാര്യങ്ങളും ഇദ്ദേഹം പറയുന്നതെന്നായിരുന്നു വിഷയത്തിലുള്ള തന്റെ മറുപടിയെന്നും സതി അങ്കമാലി പറയുന്നു.

എന്റെ രാഷ്ട്രീയനിലപാടാണ് ഞാന്‍ പറഞ്ഞത്. അതിനെ അശ്വതിയും പിന്തുണച്ചു. 15 വര്‍ഷത്തോളം ഗുജറാത്ത് ഭരിച്ച മോദി ഗുജറാത്ത് ഒരു വികസന മോഡലാണെന്നാണ് പറയുന്നത്. എന്നാല്‍ വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് ഒമ്പതാമതാണെന്നും അതുകൊണ്ട് തന്നെ ഗുജറാത്ത് ഒരു വികസന മോഡലല്ലെന്നുമാണ് സാമൂഹ്യനിരീക്ഷകര്‍ പറയുന്നത്.

ഹിന്ദുത്വ ശക്തികള്‍ക്ക് സ്വീകാര്യമായൊരു പൊളിറ്റിക്കല്‍ മോഡലാണ് ഗുജറാത്തില്‍ മോദി ഉണ്ടാക്കിയത്. നിശബ്ദമാക്കപ്പെട്ട ഒരു ന്യൂനപക്ഷവും, തങ്ങളിതില്‍ നിന്നും വേറിട്ട സമുദായങ്ങളും വ്യക്തിത്വങ്ങളുമാണെന്ന് പറയാന്‍ മടിക്കുന്ന ഒരു ദളിത് കൂട്ടവും, നമ്മളില്‍ നിന്ന് സവിശേഷമായ അധികാരമുണ്ടെന്ന് സ്വയം സമ്മതിക്കാത്ത ഒരു സ്ത്രീ സമൂഹവുമാണ് അവിടെ ഉള്ളത്.


ഈ ഒരു സമൂഹത്തെ നിശബ്ദമാക്കി നിര്‍ത്താനും അതില്‍ തന്നെ ഒരു ഹിന്ദു പ്രൈഡ് ഉത്പ്പാദിപ്പിക്കാനും മോദിക്ക് കഴിഞ്ഞു എന്നുള്ളതുമാണ് മോദി ഉണ്ടാക്കിയെടുത്ത ഗുജറാത്ത് മോഡല്‍. ഈ മോഡലുകളെ ദേശീയപ്രതിഭാസമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നുള്ളതാണ് ബി.ജെ.പി അതില്‍ നിന്ന് ഉണ്ടാക്കിയ ഗുണം.


 

kvs

ഈ ഒരു സമൂഹത്തെ നിശബ്ദമാക്കി നിര്‍ത്താനും അതില്‍ തന്നെ ഒരു ഹിന്ദു പ്രൈഡ് ഉത്പ്പാദിപ്പിക്കാനും മോദിക്ക് കഴിഞ്ഞു എന്നുള്ളതുമാണ് മോദി ഉണ്ടാക്കിയെടുത്ത ഗുജറാത്ത് മോഡല്‍. ഈ മോഡലുകളെ ദേശീയപ്രതിഭാസമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നുള്ളതാണ് ബി.ജെ.പി അതില്‍ നിന്ന് ഉണ്ടാക്കിയ ഗുണം.

ഇന്ത്യന്‍ ഹിന്ദുത്വത്തെ പ്രതിരോധിക്കുന്ന ഏറ്റവും വലിയ ആയുധം ഡോ. ബി.ആര്‍ അംബേദ്ക്കറാണ്. അംബദേക്കറാണ് ഇന്ത്യന്‍ ഫിലോസഫിയേയും എത്തിക്‌സിനേയും അടിസ്ഥാനപരമായി പഠിച്ച ഇന്ത്യന്‍ ഇന്റലക്ച്വല്‍. അദ്ദേഹം ഇന്ത്യന്‍ ഭരണഘടനയിലൂടെ വിഭാവനം ചെയ്ത ഒന്നാണ്  ഉനയില്‍ നടന്നത്. വിവിധ ജാതിസമൂഹങ്ങളുടെ സങ്കരം ഉണ്ടായികാണുക എന്നതായിരുന്നു അത്. അവിടെ ഒരു ദളിത് സ്ത്രീ ഇന്ത്യന്‍ പതാക എടുത്തുയര്‍ത്തി സ്വതന്ത്ര്യപ്രഖ്യാപനം നടത്തിയെങ്കില്‍ ആ പതാക അവിടെ പാറിപ്പറക്കും. അത് വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. രോഹിത് വെമുല സ്വന്തം ജീവന്‍ കൊണ്ട് കൊളുത്തിവെച്ച ദീപമാണ് അവിടെ കത്തിയത്. ഇത് ചരിത്രത്തിന്റെ വീണ്ടെടുപ്പാണെന്നുമായിരുന്നു എനിക്ക് പറയാനുള്ളത്

എന്നാല്‍ ചര്‍ച്ചയിലൂടനീളം ഹരിദാസ് കനയ്യകുമാറിനെ തന്നെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടാണ് സംസാരം തുടര്‍ന്നത്.. കനയ്യകുമാര്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ സംശയമുണ്ടെന്ന രീതിയില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു ഈ ചോദ്യം വീണ്ടും ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കനയ്യകുമാറിനെപ്പോലുള്ള പത്തോ ഇരുപത്തെട്ടോ വയസുള്ള ഒരു പയ്യനെ സംശയിക്കുമ്പോള്‍ നരേന്ദ്രമോദിയെയാണ് നമ്മള്‍ ആദ്യം സംശയിക്കേണ്ടതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. കാരണം അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. അദ്ദേഹം ഇന്ത്യയെ തന്നെ വിറ്റുകാണുമോ എന്ന് ഇവിടുത്തെ ആദിവാസികള്‍ക്കും ദളിതര്‍ക്കും സംശയിച്ചൂടേ എന്നും ഞാന്‍ ചോദിച്ചു.

kanhaiya kumar

കനയ്യ കുമാര്‍ തീഹാര്‍ ജയിലില്‍ നിന്ന് ജെ.എന്‍.യുവില്‍ തിരിച്ചെത്തിയപ്പോള്‍ എടുത്ത ഈ ചിത്രമുപയോഗിച്ചാണ് കനയ്യ കുമാര്‍, ബര്‍ക്ക ദത്ത്, എം.എല്‍.എ മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ പാക്ക് എംബസിയില്‍ സ്വാതന്ത്ര്യദിനമാഘോഷിച്ചു എന്ന് സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിച്ചത്.


 

ഇന്ത്യന്‍ ഹിന്ദുത്വം ഉണ്ടാക്കിയിട്ടുള്ള ഈ കാര്യങ്ങളെ എങ്ങനെയാണ് ഒരു ജാതി സമുദായവുമായി ബന്ധപ്പെടുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യം ജനിച്ചുവീഴുന്ന ജാതിയുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത് ആ രീതിയിലാണ് എന്റെ ചര്‍ച്ച പോയത്. ഇദ്ദേഹം വീണ്ടും മുസ്‌ലീങ്ങളുടെ ഇടപെടലുണ്ടായി എന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ഞാന്‍, മുസ്‌ലീങ്ങളെ തൊട്ടില്ല എന്ന് ചിലര്‍ പറഞ്ഞു. അതിന്റെ ഒരു കാര്യം എനിക്കവിടെ മുസ്‌ലീങ്ങളെ പിന്തുണച്ച് സംസാരിക്കേണ്ടതോ മുസ്‌ലീങ്ങളെ ഇടിച്ചുതാഴ്ത്തി സംസാരിക്കണ്ട കാര്യമോ ഇല്ലായിരുന്നു.

കാരണം ഞാന്‍ പറയുന്നത് ഇവിടെ അംബേദേക്കറൈറ്റ്‌സുകള്‍ എന്ന് പറഞ്ഞുകൊണ്ട് മുദ്രാവാക്യം മുഴക്കി ഹിന്ദുപ്രതിനിധിയായ നരേന്ദ്രമോദിയ്ക്ക് മുന്നിലാണ്  അംബേദ്ക്കറൈറ്റ്‌സുകളാണ് ഞങ്ങള്‍ എന്ന് പറയുന്ന ഒരു മുദ്രാവാക്യം എച്ച്.എസി.യുവിലും ദല്‍ഹിയിലും ഉയര്‍ന്നുവന്നത്. അത് ചരിത്രത്തിന്റെ വീണ്ടെടുപ്പാണ്. രോഹിത് വെമുല ദളിത് പിന്നോക്ക ആദിവാസി വിഭാഗങ്ങളുടെ അല്ലെങ്കില്‍ അംബേദ്ക്കര്‍ വിഭാവനം ചെയ്ത സ്വാതന്ത്ര്യ സമത്വസാഹോദര്യത്തില്‍ അധിഷ്ഠിതമായ ഒരു സമുദായത്തെ ഉണ്ടാക്കുക എന്നുള്ള ലക്ഷ്യത്തോടെ മുന്നോട്ടുവന്ന ഒരു പ്രതിനിധിയാണ്.

അടുത്ത പേജില്‍ തുടരുന്നു

Advertisement