എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍ നഗറില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു
എഡിറ്റര്‍
Monday 11th November 2013 9:48pm

muzafar-rehabitation

മുസാഫര്‍ നഗര്‍: പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു. 16 കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്.

പൊതുടാപ്പില്‍ നിന്ന് വെള്ളം ശേഖരിക്കാന്‍ പോയ പെണ്‍കുട്ടിയെ അക്രമിച്ചത് നാട്ടുകാരനായ യുവാവ് തന്നെയാണ്.

പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നും പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കിയെന്നും പോലീസ് അറിയിച്ചു.

നേരത്തേ മുസാഫര്‍ നഗര്‍ കലാപത്തില്‍ വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ആശ്വാസക്യാമ്പില്‍ കഴിഞ്ഞിരുന്ന യുവതിയെ രണ്ട് യുവാക്കള്‍ കൂട്ടബലാത്സംഗം ചെയ്തിരുന്നു.

പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞ് ഇരുപതുകാരിയായ പെണ്‍കുട്ടിയെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും തെളിഞ്ഞിരുന്നു.

സെപ്തംബറിലെ കലാപത്തെ തുടര്‍ന്ന് ജനജീവിതം ഏറെ പ്രതിസന്ധികള്‍ നേരിടുന്ന മുസാഫര്‍ നഗറില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമല്ലെന്നാണ് ആവര്‍ത്തിക്കുന്ന പീഡനങ്ങള്‍ തെളിയിക്കുന്നത്.

കലാപത്തില്‍ അറുപതോളം പേരും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.

Advertisement