ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യു.പിയിലെ ബാന്ദ്രജില്ലയിലാണ് സംഭവം. 25 കാരിയായ യുവതിയെ വീട്ടില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് യു.പി പൊലീസ് പറഞ്ഞു.

Subscribe Us:

യുവതി തനിച്ചായിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ രണ്ട് പേരാണ് യുവതിയെ ഉപദ്രവിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായും പൊലീസ് അറിയിച്ചു.