എഡിറ്റര്‍
എഡിറ്റര്‍
വീടിനുള്ളില്‍ ശൗചാലയം നിര്‍മ്മിച്ചു; ആചാരങ്ങള്‍ക്ക് വിലക്കെന്ന് പറഞ്ഞ് ദലിത് കുടുംബത്തിന് സമുദായത്തിന്റെ ഊരുവിലക്ക്
എഡിറ്റര്‍
Thursday 16th February 2017 6:58pm

പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: വീടിനുള്ളില്‍ ശൗചാലയം നിര്‍മ്മിച്ചതിന്റെ പേരില്‍ മധ്യപ്രദേശില്‍ ദലിത് കുടുംബത്തിന് ഊരുവിലക്ക്. ജബല്‍പൂരിലെ പ്രേംസാഗര്‍ കോളനിയിലെ സീതാറാം വന്‍ശങ്കറിനും കുടുംബത്തിനുമാണ് ഈ ദുര്‍ഗ്ഗതി നേരിടേണ്ടി വന്നത്. ചിലവ് കൂടിയ ശൗചാലയം നിര്‍മ്മിച്ചെന്ന് ആരോപിച്ചാണ് കുടുംബത്തിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയത്.

വീടിനുള്ളില്‍ ശൗചാലയം നിര്‍മ്മിക്കുന്നത് സമുദായാചാരങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ നാട് വിട്ടാന്‍ പോകാനുമായിരുന്നു സമുദായംഗങ്ങളുടെ ഉത്തരവ്. അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സീതാറാം പറയുന്നു.

സീതാറാമും കുടുംബവും ചെയ്തത് സമുദായത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നും അതിനാലാണ് ഇവരെ പുറത്താക്കിയതെന്നും സമുദായ നേതാവായ മുകേഷ് പറയുന്നു. ഊരുവിലക്കിനെ തുടര്‍ന്ന് സീതാറാമും കുടുംബവും ഗ്രാമത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.


Also Read: ബഹിരാകാശ സെല്‍ഫി; ചരിത്രം കുറിച്ച ഐ.എസ്.ആര്‍.ഒ ദൗത്യത്തിന്റെ സെല്‍ഫി വീഡിയോ


കൂലിപ്പണിക്കാരനാണ് സീതാറാം. സമുദായത്തിന്റെ നടപടിക്കെതിരെ സീതാറാമിന്റെ മകള്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയിട്ടുണ്ട്. പരാതിയിന്‍ മേല്‍ അന്വേഷണം നടത്തുമെന്നും സത്യമാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അഡീഷണല്‍ കളക്ടര്‍ സുരേന്ദ്ര കാതുര്യ പറഞ്ഞിട്ടുണ്ടെന്ന് സീതാറാം പറയുന്നു.

Advertisement