Categories

ദളിത് ക്ഷേത്രപ്രവേശനത്തിന് വേണ്ടി സി പി ഐ എം പ്രക്ഷോഭത്തിന്

കൃഷ്ണഗിരി: ദളിത് പ്രവേശനം തടയാന്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ സവര്‍ണര്‍ വിഭാഗങ്ങള്‍ അടച്ചിട്ട ക്ഷേത്രം തുറക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒരു വര്‍ഷമായി അടച്ചിട്ട ക്ഷേത്രം തുറക്കണമെന്നാവശ്യപ്പെട്ട് സി പി ഐ എം കൃഷ്ണഗിരി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കി. ദളിതരെ അകറ്റാനായി സ്വകാര്യഭൂമിയില്‍ സവര്‍ണര്‍ ഇപ്പോള്‍ പണിയുന്ന ക്ഷേത്രത്തിന്റെ നിര്‍മാണം തടയണമെന്നും സി പി ഐ എം ആവശ്യപ്പെട്ടു.

എന്നാല്‍, സി പി ഐ എം ആവശ്യം സാധ്യമല്ലെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്. ക്ഷേത്രങ്ങള്‍ ദളിതര്‍ക്ക് തുറന്നു നല്‍കിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് സി പി ഐ എം പ്രഖ്യാപിച്ചു. ഒരു വര്‍ഷം മുമ്പാണ് കൃഷ്ണഗിരിയിലെ കല്‍ക്കേരി ഗ്രാമത്തിലുള്ള കരകമ്മന്‍, ഹനുമാന്‍ ക്ഷേത്രങ്ങളില്‍ സി പി ഐ എം നേതൃത്വത്തില്‍ ദളിതര്‍ പ്രവേശിച്ചത്. തുടര്‍ന്ന് ക്ഷേത്രങ്ങള്‍ സവര്‍ണര്‍ അടച്ചിടുകയായിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട നിലയിലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.